#ArjunMissing | ‘തെരച്ചിൽ നിർത്തില്ല, അർജുനെ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാം കർണ്ണാടക ചെയ്തു കഴിഞ്ഞു’; എം.കെ രാഘവൻ

#ArjunMissing | ‘തെരച്ചിൽ നിർത്തില്ല, അർജുനെ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാം കർണ്ണാടക ചെയ്തു കഴിഞ്ഞു’; എം.കെ രാഘവൻ
Jul 27, 2024 11:59 AM | By Susmitha Surendran

(truevisionnews.com)  ‘അർജുനെ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും കർണ്ണാടക സർക്കാർ ചെയ്തു കഴിഞ്ഞുവെന്ന് കോഴിക്കോട് എംപി എം.കെ രാഘവൻ.

ഷിരൂരിൽ തെരച്ചിൽ നിർത്തില്ല. അടിയൊഴുക്ക് ശക്തമാണെന്നും ഫ്ലോട്ടിങ് വെസൽ വെച്ചുള്ള പരിശോധന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും കർണ്ണാടക സർക്കാർ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. നേവിയും സൈന്യവും ദൗത്യം തുടരും.

അർജ്ജുനെ കണ്ടെത്തുകയെന്നതാണ് പ്രധാനം. ഇന്നോ നാളെയോ കൊണ്ട് കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പുഴ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. നാല് പോയിൻ്റുകൾ കേന്ദ്രീകരിച്ചാണ് റിട്ട. മേജർ ജനറൽ ഇന്ദ്രബാലനും സംഘവും പരിശോധന നടത്തുന്നത്. അർജുൻ്റെ കുടുംബം വേദനിച്ച് കഴിയുകയാണ്.

അവരെ സൈബർ ആക്രമണത്തിന് ഇരയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

#ArjunMissing | നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ, നാലാം സിഗ്നലിൽ സ്ഥിരീകരണം; തെരച്ചിലിന് മത്സ്യത്തൊഴിലാളികളും


ഷിരൂര്‍:(truevisionnews.com)  കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതിനിടെ നിര്‍ണായക വിവരം പുറത്ത്.

ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്ന‍ഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.

കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. അതേസമയം, ലോറിയിൽ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.

ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം, തെരച്ചിലിന് കുന്ദാപുരയിലെ മൽസ്യത്തൊഴിലാളികളുടെ സംഘത്തെ ജില്ല ഭരണകൂടം എത്തിച്ചു.

കുന്ദാപുരയിലെ മത്സ്യത്തൊഴിലാളികളുടെ ഡൈവിങ് സംഘമാണ് സ്ഥലത്തെത്തിയത്. ഏഴംഗ സംഘമാണ് ഷിരൂരിലെത്തിയിരിക്കുന്നത്.ഈശ്വർ മൽപെ ആണ് സംഘതലവൻ.

നിലവില്‍ ഡൈവര്‍മാര്‍ക്ക് ഗംഗാവലി പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. മത്സ്യത്തൊഴിലാളികളെ ഇറക്കണോ എന്ന കാര്യം നാവിക സേനയുടെ അഭിപ്രായം തേടിയ ശേഷം മാത്രമേ തീരുമാനിക്കുവന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

ഫ്ലോട്ടിങ് പ്രതലം ഘടിപ്പിക്കണമെങ്കിൽ രാജസ്ഥാനിൽ നിന്ന് ആളെത്തേണ്ടതുണ്ട്. തെരച്ചില്‍ നിര്‍ത്തില്ലെന്നും ഇക്കാര്യം കളക്ടറോടും നേവിയുടെയും പറഞ്ഞിട്ടുണ്ടെന്നും എംകെ രാഘവൻ എംപി പറഞ്ഞു.

ഫ്ലോട്ടിങ്ങ് വെസൽ കൊണ്ട് വന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് പുഴയിൽ ഇറങ്ങാനാണ് ശ്രമം. സാധ്യമായ എല്ലാ കാര്യങ്ങളും ഷിരൂരിൽ ചെയ്യുന്നുണ്ടെന്നും എംപി പറഞ്ഞു.

ഫ്ലോട്ടിങ് പ്ലാറ്റ്ഫോം രാജസ്ഥാനിൽ നിന്ന് എത്തിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. നാവിക സേനയുടെ കൂടുതൽ വൈദഗ്ധ്യം ഉള്ളവരെ നിയോഗിക്കണം എന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ തെരച്ചില്‍ തുടരും. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി മുന്നോട്ടുപോകും. മറ്റു നേവല്‍ ബേസില്‍ വിദഗ്ധര്‍ ഉണ്ടെങ്കില്‍ എത്തിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.

#Search #not #stop #Karnataka #done #everything #humanly #possible #find #Arjun #MKRaghavan

Next TV

Related Stories
#Fire |  പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

Sep 8, 2024 06:15 AM

#Fire | പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

തീപിടിത്തത്തിൻ്റെ കാരണം...

Read More >>
#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Sep 7, 2024 09:47 PM

#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വാഹനം താരികെരെ ടൗണിൽ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത്...

Read More >>
#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

Sep 7, 2024 09:37 PM

#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

വിഷയത്തിൽ, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാൻ വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തുകയും...

Read More >>
#buildingcollapse  | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

Sep 7, 2024 08:15 PM

#buildingcollapse | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന്...

Read More >>
#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Sep 7, 2024 07:42 PM

#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

പൂജയുടെ സെലക്ഷന്‍ യു.പി.എസ്.സി. റദ്ദാക്കി ഒരുമാസത്തിനു ശേഷമാണ്...

Read More >>
#death | ചികിത്സിക്കാൻ ഡോക്ടർമാരില്ല; ആർജി കർ ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം

Sep 7, 2024 03:38 PM

#death | ചികിത്സിക്കാൻ ഡോക്ടർമാരില്ല; ആർജി കർ ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം

അതേസമയം ബിക്രമിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ആശുപത്രി അധികൃതർ...

Read More >>
Top Stories