#Aadhaarupdate | ഇനി സമയം കളയരുത്! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

 #Aadhaarupdate | ഇനി സമയം കളയരുത്! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി
Oct 18, 2024 06:33 AM | By Jain Rosviya

ദില്ലി: (truevisionnews.com)സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ഡിസംബർ 14 വരെ നീട്ടി. ജൂൺ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്.

ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ.

തിരിച്ചറിയൽ-മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.

ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം.

ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി അപ്‌ഡേറ്റ് ചെയ്യാം.

നവജാതശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല.

എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി.

കുട്ടികളുടെ ബയോമെട്രിക്‌സ് അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കൂ.

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ വർദ്ധിച്ചുവരുന്ന അപകടസാധ്യതയും സർക്കാർ ഉയർത്തിക്കാട്ടുന്നുണ്ട്. പതിവ് അപ്‌ഡേറ്റുകൾ വഴി, ഗവൺമെൻ്റിന് കൃത്യവും സുരക്ഷിതവുമായ ഒരു ഡാറ്റാബേസ് നിലനിർത്താൻ കഴിയും.

ഇത് ആധാർ ദുരുപയോഗത്തിൻ്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

#Dont #waste #any #more #time #Aadhaar #free #update #date #extended

Next TV

Related Stories
#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

Oct 17, 2024 10:21 PM

#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

ഹോസ്പിറ്റലിൽ നിന്നാണ് സീലാംപൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിവന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് പവേരിയ...

Read More >>
#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

Oct 17, 2024 10:08 PM

#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

വന്യജീവി രക്ഷാപ്രവർത്തകനായ യാഷ് തദ്വിയാണ് പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ചത്....

Read More >>
#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

Oct 17, 2024 09:56 PM

#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റാണു മദ്യമായി വിതരണം ചെയ്തതെന്നു കണ്ടെത്തി....

Read More >>
#deathcase | അച്ഛന്റെ മരണത്തിന് പിന്നിൽ ഹൃദയാഘാതമല്ല, അമ്മയുടെ പങ്ക് അന്വേഷിക്കണം; പരാതിയുമായി പതിനെട്ടുകാരി

Oct 17, 2024 09:32 PM

#deathcase | അച്ഛന്റെ മരണത്തിന് പിന്നിൽ ഹൃദയാഘാതമല്ല, അമ്മയുടെ പങ്ക് അന്വേഷിക്കണം; പരാതിയുമായി പതിനെട്ടുകാരി

അച്ഛന്റേത് സ്വാഭാവിക മരണമല്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പതിനെട്ടുകാരിയായ മകൾ സഞ്ജന പരാതി...

Read More >>
#sexualharassment | ലൈംഗിക പീഡനം; നടിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശ് ബിജെപി നേതാവ് രാജിവെച്ചു

Oct 17, 2024 09:28 PM

#sexualharassment | ലൈംഗിക പീഡനം; നടിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശ് ബിജെപി നേതാവ് രാജിവെച്ചു

സംഭവത്തിൽ യു പി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നും ഇടപെടലുണ്ടായില്ലെന്നും നടി...

Read More >>
#ugc | യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Oct 17, 2024 09:16 PM

#ugc | യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ...

Read More >>
Top Stories