#ThomasIsaac | ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പിന്നോട്ടില്ല,വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി തുടരും:തോമസ് ഐസക്

#ThomasIsaac  |  ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പിന്നോട്ടില്ല,വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി തുടരും:തോമസ് ഐസക്
Jul 25, 2024 08:57 AM | By ADITHYA. NP

പത്തനംതിട്ട: (www.truevisionnews.com)ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ട്.

ഓഗസ്റ്റ് 11 ന് റാന്നി സെന്‍റ് തോമസ് കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. സർക്കാരിന് കീഴിലെ നോളജ് ഇക്കണോമി മിഷനാണ്, സ്വകാര്യ കമ്പനികളുമായി ചേർന്ന് തൊഴിലവസരങ്ങൾ ഒരുക്കുന്നത്.

മൈഗ്രേഷൻ കോൺക്ലേവിൽ തുടങ്ങി ജോബ് സ്റ്റേഷനുകൾ വരെ. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസക് മുൻകൈ എടുത്ത് പത്തനംതിട്ടയിൽ മാത്രം തുടങ്ങിയ തൊഴിൽദാന പദ്ധതി ഏറെ ചർച്ചയായിരുന്നു.

ഇലക്ഷൻ തട്ടിപ്പെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞും പദ്ധതി തുടരുകയാണ് ഐസക്കും കൂട്ടരും.

ഒരുവർഷത്തിനുള്ളിൽ അയ്യായിരം യുവാക്കൾക്ക് തൊഴിൽനൽകുക ലക്ഷ്യം. ഇതുവരെ 666 പേർക്ക് വിജ്‍ഞാന പത്തനംതിട്ട വഴി തൊഴിൽനൽകിയെന്ന് സംഘാടകർ പറഞ്ഞു.

ഓഗസ്റ്റ് 11 ന് റാന്നിയിൽ നടക്കുന്ന മെഗാ തൊഴിൽമേളയിൽ പങ്കെടുക്കാൻ നോളജ് മിഷന്‍റെ DWMS എന്ന പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

എന്തായാലും തൊഴിൽദാന പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ടുപോകുമ്പോൾ അത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കുമാണോ എന്ന രാഷ്ട്രീയ ചർച്ചയും സജീവമാകുന്നു.

#espite #losing #Lok #Sabha #elections there #going #back #Vijnana #Pathanamthitta #employment #scheme #continue #Thomas #Isaac

Next TV

Related Stories
#baburaj | നടൻ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

Sep 8, 2024 08:36 AM

#baburaj | നടൻ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

അടിമാലി പൊലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്....

Read More >>
#arrest | ആശുപത്രി ബില്ലടക്കാൻ പണമില്ല; മൂന്ന് വയസുകാരനെ വിറ്റ് പിതാവ്, അഞ്ച് പേർ അറസ്റ്റിൽ

Sep 8, 2024 08:24 AM

#arrest | ആശുപത്രി ബില്ലടക്കാൻ പണമില്ല; മൂന്ന് വയസുകാരനെ വിറ്റ് പിതാവ്, അഞ്ച് പേർ അറസ്റ്റിൽ

ഹാരിഷ് പട്ടേലാണ് നവജാത ശിശുവിനേയും അമ്മയേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യിക്കാനായി മൂന്ന് വയസുകാരനെ...

Read More >>
#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

Sep 8, 2024 08:18 AM

#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

തന്റെ അവസ്ഥ മറ്റൊരാൾക്കുമുണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നഭ്യർഥിച്ചാണ് പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ്...

Read More >>
#accident | തൃത്താലയിൽ  ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

Sep 8, 2024 08:12 AM

#accident | തൃത്താലയിൽ ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

കൂറ്റനാട് സെൻ്ററിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ലോറിയുടെ പുറക് വശം ഇടിച്ച്...

Read More >>
#rain | കേരളത്തിൽ ഒരാഴ്ചക്കാലത്തേക്ക് മഴ സാധ്യത, കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ

Sep 8, 2024 08:01 AM

#rain | കേരളത്തിൽ ഒരാഴ്ചക്കാലത്തേക്ക് മഴ സാധ്യത, കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ

വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി...

Read More >>
Top Stories