റാഗിംങ്ങിന്‍റെ പേരിൽ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയടി; അഞ്ചു പേര്‍ അറസ്റ്റില്‍

റാഗിംങ്ങിന്‍റെ പേരിൽ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയടി; അഞ്ചു പേര്‍ അറസ്റ്റില്‍
Jan 23, 2022 01:30 PM | By Vyshnavy Rajan

ചങ്ങരംകുളം : മലപ്പുറത്ത് റാഗിംങ്ങിന്‍റെ പേരിൽ കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയടി. വളയംകുളം അസ്സബാഹ് കോളേജിൽ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലിയത്. റാഗിങ്ങിന്റെ പേരിൽ അക്രമം നടത്തിയ വിദ്യാർത്ഥികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തവനൂർ തൃക്കണാപുരം ചോലയിൽ ഷഹസാദ്(20), മാറഞ്ചേരി തലക്കാട് മുഹമ്മദ് ഇർഫാൻ (20), അണ്ടത്തോട് ചോലയിൽ ഫായിസ് (21), കൊള്ളനൂർ ജാറം പൂഴികുന്നത്ത് മുർഷിദ് (21)പാലപ്പെട്ടി മച്ചിങ്ങൽ മുഹമ്മദ് ഫാദിഹ് (20) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആർട്‌സ് ആന്റ് സയൻസ് കോളേജിലെ സീനിയർ വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികളെ നടുറോഡിലിട്ട് മർദിച്ചത്. തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കോളേജിന് സമീപത്ത് സംസ്ഥാന പാതയിൽ വച്ചാണ് വിദ്യാർത്ഥികൾക്ക് മർദനമേറ്റത്. കോളേജും സംസ്ഥാന പാതയും തമ്മിൽ ഇരുന്നൂറ് മീറ്റർ ദൂരമാണുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Students beaten up for ragging; Five arrested

Next TV

Related Stories
#attack | വീട്ടിലെത്തിയ മധ്യവയസ്‌കൻ കറിക്കത്തി കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു; ശരീരമാസകലം പരിക്കുകൾ, സ്ത്രീ ചികിത്സയിൽ

Apr 10, 2024 10:47 PM

#attack | വീട്ടിലെത്തിയ മധ്യവയസ്‌കൻ കറിക്കത്തി കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു; ശരീരമാസകലം പരിക്കുകൾ, സ്ത്രീ ചികിത്സയിൽ

ഇരു വീട്ടുകാരും തമ്മിലുള്ള കലഹത്തെ തുട‍ര്‍ന്നായിരുന്നു ആക്രമണമെന്നാണ്...

Read More >>
#krice | കുറുവയ്ക്കും മട്ടയ്ക്കും 30, ജയ അരിക്ക് 29, ഭാരത് റൈസിനെ വെട്ടാൻ കെ റൈസ്‌; ഇന്ന് മുതൽ വിപണിയിൽ

Mar 13, 2024 07:39 AM

#krice | കുറുവയ്ക്കും മട്ടയ്ക്കും 30, ജയ അരിക്ക് 29, ഭാരത് റൈസിനെ വെട്ടാൻ കെ റൈസ്‌; ഇന്ന് മുതൽ വിപണിയിൽ

ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം...

Read More >>
#swinefever | ആഫ്രിക്കൻ പന്നിപ്പനി; ജാഗ്രത നിർദ്ദേശവുമായി ജില്ലാഭരണകൂടം

Feb 11, 2024 10:57 AM

#swinefever | ആഫ്രിക്കൻ പന്നിപ്പനി; ജാഗ്രത നിർദ്ദേശവുമായി ജില്ലാഭരണകൂടം

നി​ല​വി​ൽ ​പ്ര​ദേ​ശ​ത്ത്​ ക​ണ്ടെ​ത്തി​യ 13 പ​ന്നി​ക​ളെ​യാ​ണ്​...

Read More >>
#complaint | 20,000 രൂപ മുടക്കി വീട് അറ്റകുറ്റപ്പണി നടത്തി, കർഷകന് 40,000 രൂപ സെസ്

Jan 20, 2024 08:07 AM

#complaint | 20,000 രൂപ മുടക്കി വീട് അറ്റകുറ്റപ്പണി നടത്തി, കർഷകന് 40,000 രൂപ സെസ്

റവന്യൂ വകുപ്പ് അളന്നതിനേക്കാൾ കൂടുതൽ...

Read More >>
Top Stories