#krice | കുറുവയ്ക്കും മട്ടയ്ക്കും 30, ജയ അരിക്ക് 29, ഭാരത് റൈസിനെ വെട്ടാൻ കെ റൈസ്‌; ഇന്ന് മുതൽ വിപണിയിൽ

#krice | കുറുവയ്ക്കും മട്ടയ്ക്കും 30, ജയ അരിക്ക് 29, ഭാരത് റൈസിനെ വെട്ടാൻ കെ റൈസ്‌; ഇന്ന് മുതൽ വിപണിയിൽ
Mar 13, 2024 07:39 AM | By Athira V

കൊച്ചി: www.truevisionnews.com കേന്ദ്രത്തിന്റെ ഭാരത് റൈസിനെ വെട്ടാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കെ റൈസ്‌ ഇന്ന് മുതൽ വിപണിയിൽ ലഭ്യമാകും.

ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദ്യ വില്പന നടത്തും.

ശബരി കെ റൈസ് എന്ന ബ്രാൻഡിൽ സപ്ലൈകോ സ്റ്റോറുകൾ വഴിയാണ് സർക്കാർ അരി വിതരണം ചെയ്യുന്നത്. ഓരോ റേഷൻ കാർഡിനും ഒരു മാസം അഞ്ച് കിലോ വീതം അരി നൽകാനാണ് ഭക്ഷ്യ വകുപ്പിന്റെ തീരുമാനം.

ജയ അരി 29 രൂപയ്ക്കും മട്ട കുറുവ അരി ഇനങ്ങൾ 30 രൂപയ്ക്കുമാണ് വിൽക്കുക. ഏത് അരി ഇനം വേണമെന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം.

ഭാരത് റൈസ് എന്ന പേരിൽ കേന്ദ്ര സർക്കാർ ഏജൻസികൾ സംസ്ഥാനത്ത് അരി വില്പന തുടങ്ങിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കെ റൈസ് പ്രഖ്യാപിച്ചത്. 

അതേസമയം ശബരി കെ റൈസ് മാവേലി സ്റ്റോറുകളില്‍ എത്താന്‍ വൈകുമെന്ന് റിപ്പോർട്ടുകളുണ്ട്. ആദ്യഘട്ടത്തിൽ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മാത്രമേ അരി വിതരണം ആരംഭിക്കൂ എന്നാണ് വിവരം.

#krice #on #market #from #today

Next TV

Related Stories
#attack | വീട്ടിലെത്തിയ മധ്യവയസ്‌കൻ കറിക്കത്തി കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു; ശരീരമാസകലം പരിക്കുകൾ, സ്ത്രീ ചികിത്സയിൽ

Apr 10, 2024 10:47 PM

#attack | വീട്ടിലെത്തിയ മധ്യവയസ്‌കൻ കറിക്കത്തി കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു; ശരീരമാസകലം പരിക്കുകൾ, സ്ത്രീ ചികിത്സയിൽ

ഇരു വീട്ടുകാരും തമ്മിലുള്ള കലഹത്തെ തുട‍ര്‍ന്നായിരുന്നു ആക്രമണമെന്നാണ്...

Read More >>
#swinefever | ആഫ്രിക്കൻ പന്നിപ്പനി; ജാഗ്രത നിർദ്ദേശവുമായി ജില്ലാഭരണകൂടം

Feb 11, 2024 10:57 AM

#swinefever | ആഫ്രിക്കൻ പന്നിപ്പനി; ജാഗ്രത നിർദ്ദേശവുമായി ജില്ലാഭരണകൂടം

നി​ല​വി​ൽ ​പ്ര​ദേ​ശ​ത്ത്​ ക​ണ്ടെ​ത്തി​യ 13 പ​ന്നി​ക​ളെ​യാ​ണ്​...

Read More >>
#complaint | 20,000 രൂപ മുടക്കി വീട് അറ്റകുറ്റപ്പണി നടത്തി, കർഷകന് 40,000 രൂപ സെസ്

Jan 20, 2024 08:07 AM

#complaint | 20,000 രൂപ മുടക്കി വീട് അറ്റകുറ്റപ്പണി നടത്തി, കർഷകന് 40,000 രൂപ സെസ്

റവന്യൂ വകുപ്പ് അളന്നതിനേക്കാൾ കൂടുതൽ...

Read More >>
Top Stories