#arrest | യുവതിയെ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; പ്രതി അറസ്റ്റിൽ

#arrest | യുവതിയെ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; പ്രതി അറസ്റ്റിൽ
Jul 24, 2024 10:45 AM | By VIPIN P V

കീഴ്വായ്പൂര് (പത്തനംതിട്ട): (truevisionnews.com) ആടിനെ മോഷ്ടിച്ചതിന് പിടിയിലായയാൾ യുവതിയെ കഞ്ചാവ് വലിപ്പിച്ച് ശാരീരികമായി അപമാനിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ.

തിരുവല്ല യമുനാനഗർ ദർശനഭവനം സ്റ്റോയി വർഗീസിനെയാണ് (30) കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ ഇയാളുടെ കൂട്ടാളി കല്ലൂപ്പാറ കടമാൻകുളം ചാമക്കുന്ന് കോളനിയിൽ ബസലേൽ സി.മാത്യുവിനെ (പ്രവീൺ-37) കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.

ജൂൺ മൂന്നിന് വൈകീട്ട് നാലിന് കടമാങ്കുളം ഹെൽത്ത് സെന്ററിന് സമീപം റോഡിൽനിന്ന് യുവതിയെ ബസലേലും സ്റ്റോയിയും ചേർന്ന് ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോയെന്നാണ് പരാതി.

പിൻസീറ്റിലിരുന്ന് ബസേലേൽ കഞ്ചാവെടുത്ത് വലിക്കാൻ ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ ബലപ്രയോഗം നടത്തുകയും ചെയ്തു.

ഈസമയം സ്റ്റോയി വർഗീസ് കയ്യിലിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പരാതി കിട്ടിയ കീഴ്‌വായ്‌പൂർ പോലീസ് കേസ് എടുത്ത് അന്വേഷിച്ചെങ്കിലും കാര്യമായ വിവരങ്ങൾ കിട്ടിയിരുന്നില്ല.

ഇതിനിടെയാണ് അടൂർ പോലീസ് രജിസ്റ്റർ ചെയ്ത, ആടുകളെ മോഷ്ടിച്ചുകടത്തിയ കേസിൽ സ്റ്റോയി അറസ്റ്റിലായത്.

ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞുവരുന്ന ഇയാളെ കോടതിയുടെ അനുവാദത്തോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബസലേലിനെ വീട് വളഞ്ഞാണ് ഞായറാഴ്ച കസ്റ്റഡിയിൽ എടുത്തത്.

തിരുവല്ല ഡിവൈ.എസ്.പി. എസ്.അഷാദിന്റെ മേൽനോട്ടത്തിൽ, കീഴ്‌വായ്‌പ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്, എസ്.ഐ.മാരായ സതീഷ് ശേഖർ, പി.പി. മനോജ്‌ കുമാർ തുടങ്ങിയവരടങ്ങിയ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

#young #woman #threatened #grow #ganja #footage #recorded #mobile phone #accused #arrested

Next TV

Related Stories
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 12:55 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#sandalwood | കോഴിക്കോട്  അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

Oct 18, 2024 12:51 PM

#sandalwood | കോഴിക്കോട് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം...

Read More >>
#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 18, 2024 12:39 PM

#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക്...

Read More >>
#PalakkadByElection | പാലക്കാട് നിയമസഭ മണ്ഡലത്തിൽ സരിൻ ഇടതുസ്ഥാനാർഥി; ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു

Oct 18, 2024 12:35 PM

#PalakkadByElection | പാലക്കാട് നിയമസഭ മണ്ഡലത്തിൽ സരിൻ ഇടതുസ്ഥാനാർഥി; ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടു ദിവസമായി ബിജെപി ചിത്രത്തിൽ തന്നെയി​ല്ലെന്നും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നും അദ്ദേഹം...

Read More >>
#complaint |   'വി​വാ​ഹം മു​ട​ക്കാ​നെ​ത്തി​യ​വ​രെന്ന് ആരോ​പണം'; വിവാഹവേദിയില്‍ വിദ്യാർത്ഥി​ക​ളെ ആ​ള്‍ക്കൂ​ട്ടം  മർദ്ദിച്ചതായി പരാതി

Oct 18, 2024 12:17 PM

#complaint | 'വി​വാ​ഹം മു​ട​ക്കാ​നെ​ത്തി​യ​വ​രെന്ന് ആരോ​പണം'; വിവാഹവേദിയില്‍ വിദ്യാർത്ഥി​ക​ളെ ആ​ള്‍ക്കൂ​ട്ടം മർദ്ദിച്ചതായി പരാതി

പ്ര​തി​ക​ള്‍ക്ക് അ​നു​കൂ​ല​മാ​യ സ​മീ​പ​ന​മാ​ണ് പൊ​ലീ​സ് സ്വീ​ക​രി​ച്ച​തെ​ന്നും ദു​ര്‍ബ​ല വ​കു​പ്പു​ക​ള്‍ ചേ​ര്‍ത്താ​ണ്...

Read More >>
Top Stories










Entertainment News