#ArjunMissing |അല്പസമയത്തിനുള്ളിൽ സൈന്യമെത്തും, ഒരു മണിക്കൂറിനുള്ളിൽ അർജുനെ കണ്ടെത്താനാകുമെന്ന് കർവാർ എംഎൽഎ

#ArjunMissing |അല്പസമയത്തിനുള്ളിൽ സൈന്യമെത്തും, ഒരു മണിക്കൂറിനുള്ളിൽ അർജുനെ കണ്ടെത്താനാകുമെന്ന് കർവാർ എംഎൽഎ
Jul 21, 2024 10:59 AM | By Susmitha Surendran

(truevisionnews.com)  കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തെരച്ചിലിന്റെ ആറാം ദിനമായ ഇന്ന് സൈന്യവുമിറങ്ങും.

ഒരു മണിക്കൂറിനുള്ളിൽ അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിക്കുന്നത്.

സംഭവത്തിൽ ജില്ലാഭരണകൂടത്തിന് വീഴ്ചയുണ്ടായെന്നും കലക്ടർ പുതിയ ആളായതിനാൽ പരിചയക്കുറവുണ്ടെന്നും ഇന്ന് സ്ഥലം സന്ദർശിച്ച അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബെൽഗാമിൽ നിന്ന് അല്പസമയത്തിനുള്ളിൽ സൈന്യമെത്തും. തെരച്ചിലിന് സഹായകമാവുന്ന ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കി ഐഎസ്ആർഒയും രക്ഷാദൗത്യത്തിൽ പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് മഴ പെയ്യുന്നതാണ് നിലവിലെ വെല്ലുവിളി.

സിഗ്നലുകളും ലോറിയുടെ അവസാനത്തെ ലൊക്കേഷനുമനുസരിച്ച് ലോറി പാർക്കിംഗ് ഏരിയയിൽ തന്നെയുണ്ടാകും എന്ന നിഗമനത്തിലാണ് അധികൃതർ.

എന്നാൽ എൻഐടിയിലെ വിദഗ്ധർ നടത്തിയ പരിശോധനയിൽ റഡാറിൽ നിന്ന് ലഭിച്ച സിഗ്നൽ ലോറിയിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാനാവാഞ്ഞത് ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.

പുഴയിലേക്ക് ലോറി ഒഴുകിപ്പോയിട്ടില്ലെന്ന് ദൗത്യസംഘം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്നലെ നാവികസേനയും ഈ വിവരം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രണ്ട് സിഗ്നലുകൾ ലഭിച്ച സ്ഥലത്തേക്ക് തന്നെ രക്ഷാപ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുകയാണ്.

രണ്ട് ജെസിബികളാണ് ഇവിടെ മണ്ണെടുപ്പ് നടത്തുന്നത്. ഇത് ചെയ്യുമ്പോൾ തൊട്ടടുത്തുള്ള സ്ഥലത്തെയും മണ്ണിടിയാൻ സാധ്യതയുണ്ടെന്നതിനാൽ ഇത് തടയുന്നതിനാണ് മറ്റ് ജെസിബികൾ.

#Karwar #MLA #said #army #arrive #short #time #Arjun #found #within #hour

Next TV

Related Stories
കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Jul 10, 2025 06:00 PM

കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര...

Read More >>
ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

Jul 10, 2025 10:32 AM

ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും...

Read More >>
നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

Jul 10, 2025 10:27 AM

നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീംകോടതിയിൽ...

Read More >>
ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

Jul 10, 2025 10:21 AM

ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

രാജ്യ തലസ്ഥാനത്ത് ശക്തമായ ഭൂചലനം, രേഖപ്പെടുത്തിയത് 4.4...

Read More >>
കളിചിരികൾക്കൊടുവിൽ അപകടം; വെള്ളംനിറഞ്ഞ കുഴിയിൽവീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 9, 2025 07:30 PM

കളിചിരികൾക്കൊടുവിൽ അപകടം; വെള്ളംനിറഞ്ഞ കുഴിയിൽവീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

പ്രയാഗ്‌രാജില്‍ ബെഡൗലി ഗ്രാമത്തില്‍ വെള്ളംനിറഞ്ഞ കുഴിയിൽവീണ് നാല് കുട്ടികൾക്ക്...

Read More >>
Top Stories

GCC News

//Truevisionall