#CPIM | എസ്എഫ്ഐയിൽ ഇനി ഭാരവാഹിത്വത്തിന് പ്രായപരിധിയില്ല; മാനദണ്ഡം എടുത്ത് കളയാൻ സിപിഐഎം തീരുമാനം

#CPIM | എസ്എഫ്ഐയിൽ ഇനി ഭാരവാഹിത്വത്തിന് പ്രായപരിധിയില്ല; മാനദണ്ഡം എടുത്ത് കളയാൻ സിപിഐഎം തീരുമാനം
Jul 20, 2024 07:37 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) എസ്എഫ്ഐ ഭാരവാഹിത്വത്തിനുള്ള പ്രായപരിധി മാനദണ്ഡം എടുത്ത് കളയാൻ തീരുമാനിച്ച് സിപിഐഎം സംസ്ഥാന നേതൃത്വം.

സംഘടന നിരന്തരം വിവാദത്തിൽ ചാടുന്നത് കണക്കിലെടുത്താണ് എസ്എഫ്ഐ ഭാരവാഹിത്വത്തിനുളള പ്രായപരിധി മാനദണ്ഡം എടുത്തുകളയാൻ സിപിഐഎം നേതൃത്വം തീരുമാനിച്ചത്.

യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത്, പിഎസ്‌സി പരീക്ഷയിലെ തട്ടിപ്പ് തുടങ്ങി അടുത്ത കാലത്ത് എസ്എഫ്ഐ നേതൃത്വം ഉൾപ്പെട്ട വിവാദങ്ങളാണ് പ്രായപരിധി വ്യവസ്ഥ എടുത്തുകളയാൻ കാരണം.

തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന സിപിഐഎം സംസ്ഥാന സമിതിയിലെ ചർച്ചയിൽ എസ്എഫ്ഐയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രധാന ചർച്ചയായിരുന്നു.

സിപിഐഎമ്മിൻ്റെ പ്രതിച്ഛായയെപ്പോലും ബാധിക്കുന്ന നിലയിലേയ്ക്ക് എസ്എഫ്ഐ പ്രതിക്കൂട്ടിലായ വിവാദങ്ങൾ എത്തിയിരുന്നു.

പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പിലാക്കിയതോടെ പക്വതയില്ലാത്ത നേതൃത്വമാണ് എസ്എഫ്ഐയെ നയിക്കുന്നതെന്ന അഭിപ്രായം സിപിഐഎം സംസ്ഥാന സമിതിയിൽ ഉയർന്നുവന്നു.

എസ്എഫ്ഐ ഓരോ ദിവസവും വിവാദങ്ങളിൽ വീഴാൻ കാരണം അതാണെന്നും പാർട്ടി സംസ്ഥാന സമിതിയിലെ ചർച്ചയിൽ അഭിപ്രായങ്ങൾ ഉയർന്നുവന്നു.

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണം അടക്കമുളള സംഭവങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു നേതാക്കൾ വിദ്യാർഥി സംഘടനക്കെതിരായ വിമർശനം ഉന്നയിച്ചത്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പ്രതികരണങ്ങൾക്കെതിരെയും വിമർശനമുണ്ടായി.എസ്എഫ്ഐയുടെ മുൻകാല നേതാക്കൾ അടക്കം ഉൾപ്പെടുന്ന സംസ്ഥാന സമിതിയിലെ വിമർശനങ്ങളാണ് 25 വയസ്സ് പ്രായപരിധി മാനദണ്ഡം എടുത്തുകളയാൻ പ്രേരണയായത്.

കമ്മ്യൂണിസ്റ്റ് പൈതൃകത്തിന് തന്നെ ചേരാത്ത വിവാദങ്ങളിലാണ് അടുത്തകാലത്തായി എസ്എഫ്ഐ പെടുന്നതെന്നും വിലയിരുത്തലുകളുണ്ടായി.

യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത്, പൊലീസ് നിയമനത്തിനുളള പിഎസ്‌സി പരീക്ഷയിലെ അട്ടിമറി, പാലക്കാട് കോളജിൽ പ്രിൻസിപ്പലിന് ചിത ഒരുക്കിയത്, കൊയിലാണ്ടിയിൽ പ്രിൻസിപ്പലിനെ മർദ്ദിച്ചത്, വ്യാജ സർട്ടിഫിക്കറ്റ് വിവാദം തുടങ്ങി എസ്എഫ്ഐ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയ സംഭവങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട്.

പക്വതയുളള നേതൃത്വം വരുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം അന്ത്യം കുറിക്കാമെന്ന കണക്കുകൂട്ടലിലാണ് പ്രായപരിധി വ്യവസ്ഥ എടുത്തുകളയുന്നത്.

#SFI #longer #age #limit #office #bearers #CPIM #decision # emove #criteria

Next TV

Related Stories
#mvgovindan |  പി സരിന്‍ സിപിഎമ്മിലേക്ക്? 'എന്താകുമെന്ന്‌ കാത്തിരുന്ന് കാണുക' -എം വി ഗോവിന്ദൻ

Oct 16, 2024 03:23 PM

#mvgovindan | പി സരിന്‍ സിപിഎമ്മിലേക്ക്? 'എന്താകുമെന്ന്‌ കാത്തിരുന്ന് കാണുക' -എം വി ഗോവിന്ദൻ

പി സരിന്‍ നിലവില്‍ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍...

Read More >>
#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്'  -കെ സുധാകരൻ

Oct 4, 2024 06:48 AM

#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്' -കെ സുധാകരൻ

വിവാദമായ പിആര്‍ ഏജന്‍സി, തൃശൂര്‍ പൂരം, എഡിജിപി തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി പച്ചക്കള്ളങ്ങളാണ് പത്രസമ്മേളനത്തില്‍ തട്ടിവിട്ടതെന്നും...

Read More >>
#tpramakrishnan | പാര്‍ട്ടിക്ക് വേവലാതി ഇല്ല, സിപിഎമ്മിനെതിരെ പറയുന്നത് കേള്‍ക്കാൻ ആള് കൂടും'; അൻവറിന്‍റെ യോഗത്തിലെ ജനക്കൂട്ടത്തെ കുറിച്ച് ടി പി രാമകൃഷ്ണൻ

Sep 30, 2024 10:06 AM

#tpramakrishnan | പാര്‍ട്ടിക്ക് വേവലാതി ഇല്ല, സിപിഎമ്മിനെതിരെ പറയുന്നത് കേള്‍ക്കാൻ ആള് കൂടും'; അൻവറിന്‍റെ യോഗത്തിലെ ജനക്കൂട്ടത്തെ കുറിച്ച് ടി പി രാമകൃഷ്ണൻ

അന്‍വര്‍ സിപിഎമ്മിനെതിരെയാണ് സംസാരിച്ചത്. സിപിഎമ്മിനെതിരെ പറുന്നത് കേള്‍ക്കാന്‍ ആള് കൂടും. അത്...

Read More >>
#PrakashKarat | പ്രകാശ് കാരാട്ട് സി.പി.എം പി.ബിയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍

Sep 29, 2024 02:34 PM

#PrakashKarat | പ്രകാശ് കാരാട്ട് സി.പി.എം പി.ബിയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍

2008 ഏപ്രിൽ 3ന്‌ കോയമ്പത്തൂരിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസിലും, 2012 ഏപ്രിൽ 9നു കോഴിക്കോട് വച്ച് നടന്ന പാർട്ടി കോൺഗ്രസിലും പ്രകാശ് കാരാട്ടിനെ വീണ്ടും...

Read More >>
#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി

Sep 29, 2024 01:52 PM

#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി

സനാതന ധര്‍മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ കഴിമെന്നും അദ്ദേഹം...

Read More >>
#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല - കെ.കെ ശൈലജ

Sep 28, 2024 08:07 PM

#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല - കെ.കെ ശൈലജ

സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി മോഹൻദാസ് വർഗീയവാദിയാണെന്ന് വരെ അൻവർ...

Read More >>
Top Stories