#Kappa | കാപ്പാ കേസ്; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ നാടുകടത്തി

#Kappa | കാപ്പാ കേസ്;  ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ  നാടുകടത്തി
Jul 20, 2024 04:37 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസില്‍ നാടുകടത്തി.

പത്തനംതിട്ട തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് കഴിഞ്ഞ മാസം 27-ാം തിയ്യതി നാടുകടത്തിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്.

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം അഭിജിത്ത് ബാലന്‍ അറിയപ്പെടുന്ന റൗഡിയാണെന്ന് പറയുന്നു. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത്.

നേരത്തെ, നല്ലനടപ്പ് ബോണ്ട് കോടതിക്ക് നല്‍കി ജാമ്യം നേടിയ ശേഷവും അഭിജിത്ത് കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കാപ്പാക്കേസിൽ നാടുകടത്താൻ ഉത്തരവിട്ടത്.

#DYFI #regional #secretary #deported #kappa #case.

Next TV

Related Stories
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

Nov 26, 2024 09:10 PM

#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

ഒരാളുടെ വാട്സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ്...

Read More >>
Top Stories