#ArjunMissing | അർജുനായി തെരച്ചിൽ ഊർജിതം; മം​ഗളൂരുവിൽ നിന്ന് റഡാറെത്തി: പുഴയിലും മണ്ണിടിഞ്ഞ സ്ഥലത്തും പരിശോധന ഉടൻ

#ArjunMissing | അർജുനായി തെരച്ചിൽ ഊർജിതം; മം​ഗളൂരുവിൽ നിന്ന് റഡാറെത്തി: പുഴയിലും മണ്ണിടിഞ്ഞ സ്ഥലത്തും പരിശോധന ഉടൻ
Jul 20, 2024 09:35 AM | By VIPIN P V

ബെം​ഗളൂരു/കോഴിക്കോട്: (truevisionnews.com) കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാ​ഗമായി റഡാർ എത്തിച്ചു.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മം​ഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും.

സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക. ദൗത്യം ദുഷ്കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു.

ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ തടഞ്ഞു. കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. എസ്പി വന്നതിന് ശേഷം മാത്രം തീരുമാനിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി.

തുടർന്ന് കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ മടങ്ങി. അപകടം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് വിവരം കിട്ടിയത് വളരെ വൈകി മാത്രമാണ് തിരിഞ്ഞതെന്ന് മന്ത്രി ശശീന്ദ്രൻ ചൂണ്ടിക്കാട്ടി.

തന്റെ തൊട്ടടുത്ത് തന്നെ താമസിക്കുന്ന കുടുംബമാണ് അർജുൻ്റേത്, എന്നാൽ താൻ പോലും വാർത്ത അറിഞ്ഞത് വൈകിയാണെന്നും മന്ത്രി ശശീന്ദ്രൻ വിശദമാക്കി. അറിഞ്ഞതിനുശേഷം വളരെ സജീവമായി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

നിലവിൽ മനുഷ്യസാധ്യമായതെല്ലാം അവിടെ ചെയ്യുന്നുണ്ട്. കുടുംബത്തിന് നല്ലതേ വരൂ എന്നാണ് പ്രതീക്ഷ.

അർജുന്റെ രക്ഷയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേരള മുഖ്യമന്ത്രി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

#Search #Arjun #swing #Radar #Mangalore #Inspection #river #landslide #sitesoon

Next TV

Related Stories
#Actressassaultcase | നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി ഇന്ന് ജാമ്യ അപേക്ഷ നൽകും

Sep 19, 2024 06:52 AM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി ഇന്ന് ജാമ്യ അപേക്ഷ നൽകും

വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ സുനിയുടെ അപേക്ഷ...

Read More >>
#HemaCommitteeReport | ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇരുപതിലധികം പേരുടെ മൊഴി ഗൗരവമുള്ളത്, പത്ത് ദിവസത്തിനുള്ളില്‍ ബന്ധപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം

Sep 19, 2024 06:43 AM

#HemaCommitteeReport | ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇരുപതിലധികം പേരുടെ മൊഴി ഗൗരവമുള്ളത്, പത്ത് ദിവസത്തിനുള്ളില്‍ ബന്ധപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം

നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍...

Read More >>
#pulikkali | പുലികളിൽ പുലി;  വിയ്യൂര്‍ ദേശം യുവജനസംഘത്തിന് ഒന്നാം സ്ഥാനം

Sep 19, 2024 06:06 AM

#pulikkali | പുലികളിൽ പുലി; വിയ്യൂര്‍ ദേശം യുവജനസംഘത്തിന് ഒന്നാം സ്ഥാനം

പുലിക്കൊട്ടിലും വിയ്യൂര്‍ യുവജനസംഘത്തിനാണ്...

Read More >>
#VDSatheesan | പി. ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - വി.ഡി സതീശൻ

Sep 18, 2024 11:03 PM

#VDSatheesan | പി. ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - വി.ഡി സതീശൻ

ആരോപണം ശരിയോ തെറ്റോ എന്ന് പറയേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി...

Read More >>
#accident | കോഴിക്കോട്  പേരാമ്പ്ര ബൈപാസ്സിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

Sep 18, 2024 09:23 PM

#accident | കോഴിക്കോട് പേരാമ്പ്ര ബൈപാസ്സിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

അപകടത്തിൽ കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശികളായ നിസാർ,മൊയ്തു എന്നിവർക്കാണ്...

Read More >>
#landslide |  കോഴിക്കോട് കൊയിലാണ്ടി ദേശീയപാത ബൈപ്പാസ് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്

Sep 18, 2024 09:10 PM

#landslide | കോഴിക്കോട് കൊയിലാണ്ടി ദേശീയപാത ബൈപ്പാസ് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്

അപകടത്തിൽ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന ബൈക്ക് യാത്രികന്...

Read More >>
Top Stories