തലശ്ശേരി: ( www.truevisionnews.com ) തലശേരിയിൽ ഇടപാടുകാർക്ക് മാഹി മദ്യം വിളമ്പുന്നതിനിടയിൽ വയോധികൻ പിടിയിൽ.
തെരുവോരത്ത് മാഹി മദ്യം എത്തിച്ച് ആവശ്യക്കാർക്ക് ഗ്ലാസിൽ പകർന്നു നൽകുന്ന വയോധികനെ തലശ്ശേരി എസ്.ഐ വി വി ദീപ്തിയും പാർട്ടിയും പിടികൂടി.
.gif)

കോട്ടയം ഈരാറ്റു പേട്ട പന്തംകുന്ന് കോളനിയിലെ ഷാജിയാണ് (58)അറസ്റ്റിലായത്. ഇയാളിൽ നിന്നും 4,350 രൂപയും കണ്ടെടുത്തു. എൻ.സി.സി റോഡിലെ കടകൾക്ക് പരിസരത്ത് മറഞ്ഞിരുന്നാണ് ഷാജി ഇടപാടുകാർക്ക് മദ്യം വിള മ്പുന്നത്.
#Elderlyman #arrested #while #serving #Mahi #liquor #customers #Thalassery
