#caraccident | ദുരൂഹം! പിന്നോട്ട് കുതിച്ചെത്തി, മതിലിൽ തട്ടിവട്ടം കറങ്ങി മുന്നോട്ടോടി കാർ, സംഭവിച്ചത് ഈ പ്രതിഭാസമോ?

#caraccident | ദുരൂഹം! പിന്നോട്ട് കുതിച്ചെത്തി, മതിലിൽ തട്ടിവട്ടം കറങ്ങി മുന്നോട്ടോടി കാർ, സംഭവിച്ചത് ഈ പ്രതിഭാസമോ?
Jul 15, 2024 04:41 PM | By Athira V

( www.truevisionnews.com  )അമിതവേഗതയിൽ പിന്നിലോട്ടോടി വീടിന്‍റെ മതിലിനിടിച്ച് വട്ടം കറങ്ങിയ ശേഷം വീണ്ടും മുന്നോട്ടോടുന്ന ഒരു കാറിന്‍റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുകയാണ്. പാലക്കാടാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകൾ.

പട്ടാമ്പി വിളയൂരിലാണ് അമിത വേ​ഗതയിൽ പിന്നിലോട്ടോടിയ എത്തിയ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

പട്ടാമ്പി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വീടിന്റെ മതിൽ ഭാഗികമായി തകർന്നു. അപകടത്തിൽപ്പെട്ട കാർ നിർത്താതെ പോകുകയായിരുന്നു.

മഴയില്‍ നനഞ്ഞു കുതിര്‍ന്ന റോഡില്‍ അമിത വേഗതയിലെത്തിയ കാര്‍ തെന്നി കറങ്ങിയതായാകാമെന്നാണ് നിഗമനം. എന്നാല്‍, വീഡിയോയുടെ പൂർണദൃശ്യങ്ങൾ പുറത്തുവന്നാൽ മാത്രമേ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകുകയുള്ളു. ഒരുപക്ഷേ അക്വാപ്ലേനിംഗ് എന്ന പ്രതിഭാസമാകാം ഈ അപകടത്തിന് ഇടയാക്കിയതെന്നും സംശയിക്കപ്പെടുന്നുണ്ട്.

മഴക്കാലത്ത് റോഡിലെ ഏറ്റവും അപകടകാരമായ പ്രതിഭാസം ആണ് ഭൂരിഭാഗം ഡ്രൈവർമാർക്കും അജ്‌ഞാതമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലേനിംഗ്. ഇതാ ഡ്രൈവർമാരുടെ പേടിസ്വപ്‍നമായ ഹൈഡ്രോപ്ലേനിംഗ് അഥവാ അക്വാപ്ലേനിംഗ് അല്ലെങ്കിൽ ജലപാളി പ്രവർത്തനം എന്ന പ്രതിഭാസത്തെക്കുറിച്ച് അറിയേണ്ടതെല്ലാം....

എന്താണ് ഹൈഡ്രോപ്ലേനിംഗ്

നിരത്തുകളിൽ വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും (Traction) ബ്രേക്കിംഗും സ്‌റ്റീയറിംഗ് ആക്ഷനുകളും എല്ലാം വാഹനത്തിലെ യാന്ത്രികമായ ഭാഗങ്ങളുടെ പ്രവർത്തനം മൂലമാണെങ്കിലും അന്തിമമായി പ്രവർത്തന പഥത്തിലേക്കെത്തുന്നത് ടയറും റോഡും തമ്മിലുള്ള ഫ്രിക്ഷൻ മൂലമാണ്. ഓർക്കുക മിനുസമുള്ള തറയിൽ എണ്ണ ഒഴിച്ചാൽ നമുക്ക് നടക്കാൻ പോലും കഴിയാത്തതും ഈ ഘർഷണത്തിന്റെ അഭാവമാണ്.

വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിംഗ് ആക്ഷൻ മൂലം ടയറിന്റെ താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്‍പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (Impeller action) ചാലുകളിൽ കൂടി (Spill way)പമ്പ് ചെയ്‍ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള കോണ്ടാക്ട് നിലനിർത്തും .

എന്നാൽ ടയറിന്റെ വേഗത (Peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതു കൊണ്ട് തന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽ നിന്ന് ഉയരുകയും ചെയ്യും. അങ്ങിനെ ടയറിന്റെയും റോഡിന്റെയും തമ്മിലുള്ള ബന്ധം വിഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിംഗ് അഥവാ അക്വാപ്ലേനിംഗ്.

റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി ബ്രേക്കിന്റെയും സ്റ്റിയറിംഗിന്റെയും ആക്സിലറേറ്ററിന്റെയും പ്രവർത്തനം സാധ്യമല്ലാതെ വരികയും, വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഡ്രൈവർക്ക് നഷ്ടമാകുകയും ചെയ്യുകയും തന്മൂലം വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി മറിയുന്നത്തിനും ഇടയാക്കും.

വാഹനത്തിന്റെ വേഗത വർദ്ധിക്കുന്നതോടു കൂടി ഹൈഡ്രോപ്ലേനിംഗ് സാദ്ധ്യതയും കൂടുന്നു. മാത്രവുമല്ല ടയർ തേയ്‍മാനം മൂലം ടയറിന്റെ സ്‍പിൽവേയുടെ കനം (groove) കുറയുന്നതോടെ പമ്പിംഗ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലേനിംഗ് സംഭവിക്കുന്നതിന് കാരണമാകും. ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോ പ്ലേനിംഗിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

ഹൈഡ്രോപ്ലേനിംഗിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്.....

വേഗത - വേഗത തന്നെയാണ് ഏറ്റവും പ്രധാന ഘടകം

ത്രെഡ് ഡിസൈൻ - ചില ത്രെഡ് ഡിസൈൻ ഹൈഡ്രോ പ്ലേനിംഗിന് സഹായകരമാകും.

ടയർ സൈസ് - സർഫസ് ഏരിയ കൂടുന്നത് ഹൈഡ്രോ പ്ലേനിംഗ് കുറക്കും.

എയർ പ്രഷർ - ഓവർ ഇൻ ഫ്ളേഷൻ അക്വാപ്ലേനിംഗിന് സാദ്ധ്യത കൂട്ടും.

ജലപാളിയുടെ കനം വാഹനത്തിന്റെ തൂക്കം - തൂക്കം കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലേനിംഗ് കുറയും.

റോഡ് പ്രതലത്തിന്റെ സ്വഭാവം - മിനുസവും ഓയിലിന്റെ സാന്നിധ്യവും ഹൈഡ്രോപ്ലേനിംഗിനെ വർദ്ധിപ്പിക്കും..

നിയന്ത്രണം നഷ്ടമായാൽ

ഹൈഡ്രോ പ്ലേനിംഗ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ഉടൻ തന്നെ ആക്സിലറേറ്ററിൽ നിന്ന് കാൽ പിൻവലിക്കേണ്ടതും സഡൻ ബ്രേക്കിംഗും സ്റ്റിയറിംഗ് വെട്ടി തിരിക്കുന്നതും ഒഴിവാക്കേണ്ടതതുമാണ്.

ജലപാളി പ്രവർത്തനം (ഹൈഡ്രോ പ്ലേനിംഗ് ) തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം, വാഹനത്തിന്റെ വേഗത കുറക്കുക എന്നതുതന്നെയാണ്. പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുയും ഒഴുകുകയും ചെയ്യുന്ന റോഡുകളിൽ.

നല്ല വേഗതക്ക് സാധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്ത് മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ്. കൂടാതെ ജലം സ്‍പിൽവേയ്ക്ക് സഹായിക്കുന്ന ത്രെഡ് പാസ്സേജുകൾ തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക തന്നെ വേണം. ശരിയായി ഇൻഫ്ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡിൽ ക്രൂയിസ് കൺട്രോൾ ഒഴിവാക്കുകയും ചെയ്യണം.

#cctv #footage #mysterious #car #accident #palakkad #due #aquaplaning

Next TV

Related Stories
#upi | യുപിഐയിലൂടെ പണം അയച്ചപ്പോൾ പണി കിട്ടിയോ? പരാതി നൽകേണ്ടത് ആർക്ക്...!  എങ്ങനെ നൽകും, അറിയാം കൂടുതൽ വിവരങ്ങൾ

Dec 21, 2024 10:06 PM

#upi | യുപിഐയിലൂടെ പണം അയച്ചപ്പോൾ പണി കിട്ടിയോ? പരാതി നൽകേണ്ടത് ആർക്ക്...! എങ്ങനെ നൽകും, അറിയാം കൂടുതൽ വിവരങ്ങൾ

2023-24 സാമ്പത്തിക വ‍ർഷത്തിൽ ആദ്യമായി യുപിഐ ഇടപാടുകളുള്ള എണ്ണം 100 ബില്യൻ കടന്ന് 131...

Read More >>
#Realme14x5 | ഉഗ്രന്‍ സ്‌പെക്‌സോടെ 15,000-ല്‍ താഴെയൊരു ഫോണ്‍; റിയല്‍മി 14x 5ജി ഇന്ത്യന്‍ വിപണിയില്‍

Dec 18, 2024 02:53 PM

#Realme14x5 | ഉഗ്രന്‍ സ്‌പെക്‌സോടെ 15,000-ല്‍ താഴെയൊരു ഫോണ്‍; റിയല്‍മി 14x 5ജി ഇന്ത്യന്‍ വിപണിയില്‍

പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP69 റേറ്റിങ്ങുള്ള ഫോണാണ് റിയല്‍മി 14x 5ജി. ഈ സെഗ്‌മെൻ്റിൽ ആദ്യമായാണ് ഈ ഫീച്ചർ വരുന്നത്. കൂടാതെ 6000mAh ബാറ്ററിയും...

Read More >>
#whatsapp | ദേ..അടുത്തത്; വാട്സാപ്പിൽ ഇനി റിമൈൻഡർ, മിസ് ചെയ്യേണ്ട പ്രിയപ്പെട്ടവരുടെ മെസേജുകളും സ്റ്റാറ്റസുകളും

Dec 9, 2024 02:28 PM

#whatsapp | ദേ..അടുത്തത്; വാട്സാപ്പിൽ ഇനി റിമൈൻഡർ, മിസ് ചെയ്യേണ്ട പ്രിയപ്പെട്ടവരുടെ മെസേജുകളും സ്റ്റാറ്റസുകളും

നമ്മൾ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും കുറിച്ച് വാട്സാപ്പ് തന്നെ ഇനി നമ്മെ...

Read More >>
#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

Dec 5, 2024 03:55 PM

#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

നിങ്ങൾ ഈ കമ്പനികളുടെ കാറുകൾ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അവയിൽ ലഭ്യമായ വർഷാവസാന കിഴിവുകളെക്കുറിച്ച്...

Read More >>
#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

Dec 4, 2024 09:15 PM

#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

ഇന്ന് ഉച്ച മുതല്‍ സമാനമായ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടറും...

Read More >>
#otp | ശ്രദ്ധിക്കുക...! ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം; കാരണമിതാണ്

Nov 28, 2024 03:47 PM

#otp | ശ്രദ്ധിക്കുക...! ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം; കാരണമിതാണ്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ക്ക് കഴിയാതെ വന്നാലാണ് ഈ പ്രതിസന്ധി...

Read More >>
Top Stories