#treefell | സ്കൂളിന് മുകളിൽ മരം വീണു; മേൽക്കൂര പൂര്‍ണമായി തകര്‍ന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

#treefell |  സ്കൂളിന് മുകളിൽ മരം വീണു; മേൽക്കൂര പൂര്‍ണമായി തകര്‍ന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Jul 15, 2024 12:33 PM | By Susmitha Surendran

പാലക്കാട് : (truevisionnews.com)  പാലക്കാട് സ്കൂളിന് മുകളിൽ മരം വീണു. തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്.

സ്കൂളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് കടുപുഴകി വീണത്. സ്കൂൾ തുറക്കും മുൻപെയായതിനാൽ വൻ ദുരന്തം ഒഴിവായി.

അപകടത്തില്‍ ഓടിട്ട മേൽക്കൂര പൂര്‍ണമായി തകര്‍ന്നു. ചുവര്‍ വിണ്ട് കീറി. സുരക്ഷ മുൻ നിര്‍ത്തി സ്കൂളിന് അവധി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു.

#Tree #fell #top #Palakkad #school

Next TV

Related Stories
Top Stories










Entertainment News