#KERALARAIN | അഞ്ച് ദിവസം കേരളത്തിൽ അതിശക്തമഴ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

#KERALARAIN | അഞ്ച് ദിവസം കേരളത്തിൽ അതിശക്തമഴ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Jul 13, 2024 06:09 AM | By Athira V

തിരുവനന്തപുരം: കേരളത്തിൽ 5 ദിവസം അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം അടുത്ത ദിവസങ്ങളിലെല്ലാം വിവിധ ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

15 -ാം തിയതി കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 16 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നും ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ ഇടിമിന്നൽ ജാഗ്രതയും പാലിക്കണമെന്ന് അറിയിപ്പുണ്ട്.

അടുത്ത ദിവസങ്ങളിലെ പുതുക്കിയ മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

13-07-2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

14-07-2024 : കണ്ണൂർ, കാസർഗോഡ്

15-07-2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

16-07-2024 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്തും, തമിഴ്‌നാട് തീരത്തും 14-07-2024 രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.



#very #heavy #rainfall #chance #kerala #13july #orange #alert #3 #districts #official #weather #alert #details

Next TV

Related Stories
അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

Jun 1, 2025 08:09 PM

അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് വിദ്യാ൪ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

Jun 1, 2025 08:02 PM

'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറിനെ കണ്ട വിഷയത്തിൽ പ്രതികരിച്ച് ഷാഫി...

Read More >>
 'സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ, ഇനി ഇക്കാലം തിരികെ വരില്ല' - അവധി ചോദിച്ച കുട്ടികൾക്ക് മറുപടിയുമായി കളക്ടർ

Jun 1, 2025 07:39 PM

'സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ, ഇനി ഇക്കാലം തിരികെ വരില്ല' - അവധി ചോദിച്ച കുട്ടികൾക്ക് മറുപടിയുമായി കളക്ടർ

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റ് വൈറൽ...

Read More >>
നാളെ വേഗം വിട്ടോളൂ ...; വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

Jun 1, 2025 07:21 PM

നാളെ വേഗം വിട്ടോളൂ ...; വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ...

Read More >>
Top Stories