സുല്‍ത്താന്‍ ബത്തേരി:(truevisionnews.com) മഴയോ വെയിലോ, രാത്രിയോ പകലോ ഇല്ലെന്ന സ്ഥിതിയാണ് വയനാട്ടിലെ വന്യമൃഗശല്ല്യത്തിന്. പലയിടങ്ങളിലും നാട്ടുകാര്‍ക്ക് മാത്രമല്ല വനംവകുപ്പിന് തന്നെയും പണിയുണ്ടാക്കുകയാണ് ആനകള്‍ അടക്കമുള്ളവയുടെ കാടിറക്കം.
ബത്തേരി നൂല്‍പ്പുഴ ഓക്കൊല്ലിയില്‍ വനംവകുപ്പ് സ്ഥാപിച്ച വലിയ ഗേറ്റ് തകര്‍ത്താണ് ആനകള്‍ ഇപ്പോള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്.ഗേറ്റ് ഉറപ്പിച്ച കോണ്‍ക്രീറ്റ് പില്ലറുകളടക്കമാണ് ആന തകര്‍ത്തിട്ടുള്ളത്. ഇതോടെ ഈ ഗേറ്റ് വഴി മുണ്ടക്കൊല്ലി, ഈസ്റ്റ് ചീരാല്‍, പാട്ടം തുടങ്ങിയ ജനവാസ മേഖലകളിലേക്ക് ആനകള്‍ നിരന്തരം എത്തുകയാണ്.
ഗേറ്റ് കടന്ന് ബത്തേരി-പാട്ടവയല്‍ അന്തര്‍ സംസ്ഥാന പാതയിലേക്കും ആനകളെത്തുന്നുണ്ട്. ഇവിടെയുള്ള കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്ന കരിവീരന്മാര്‍ രാവിലെ ഒക്കെയാണ് തിരികെ കാടുകയറുന്നത്. ഇത്തരത്തില്‍ കാട്ടിലേക്ക് തിരികെ പോകുന്ന ആനകള്‍ റോഡിലെത്തുമ്പോള്‍ വാഹനങ്ങളുടെ ചീറിയടുക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
വനംവകുപ്പിന്റെ ഗേറ്റ് വഴി മറ്റു മൃഗങ്ങളും ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്. ഗേറ്റ് പുനസ്ഥാപിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നാണ് മേഖലയിലെ ജനങ്ങളുടെ ആവശ്യം.
#First #gate #forest #department #locals #Wild #pest #severe #Nulpuzha