#RanjithSKarun | രഞ്ജിത്ത് എസ് കരുണിന് 'ഭാരത് സേവക് സമാജ്' ദേശീയ അവാർഡ്

#RanjithSKarun | രഞ്ജിത്ത് എസ് കരുണിന് 'ഭാരത് സേവക് സമാജ്' ദേശീയ അവാർഡ്
Jul 11, 2024 11:30 AM | By VIPIN P V

കോഴിക്കോട് : (truevisionnews.com) കലയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള രഞ്ജിത്ത് എസ് കരുണിനെ തേടി ഇന്ത്യ ഗവർമെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ ദേശീയ പുരസ്കാരമായ സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡ്.

നാടക സംവിധായകനും നടനുമായ വടയം കരുണൻ്റെ മകനായ രഞ്ജിത്തിൻ്റെ അമ്മ ഇളയ ടം ശോഭയും മികച്ച അഭിനേത്രിയാണ്. ഇരുപതോളം മ്യൂസിക് വീഡിയോആൽബങ്ങളിൽ രഞ്ജിത്ത് എസ് കരുൺ പാടിയിട്ടുണ്ട്.

അഞ്ച് ആൽബങ്ങൾക്ക് സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട് .നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. വീഡിയോ എഡിറ്റിംഗ് മേഖലയിൽ വിവിധ ചാനലുകൾക്കും പ്രൊഡക്ഷൻ ഹൗസുകൾക്കും വേണ്ടി 10 വർഷത്തിലധികം വർക്ക്‌ ചെയ്ത എക്സ്പീരിയൻസ് ഉണ്ട്.

ദർശന ടി വിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.കുട്ടിക്കുപ്പായം അടക്കമുള്ള നിരവധി ജനപ്രിയ ടി വി പ്രോഗ്രാമുകളുടെയും എഡിറ്ററായി വർക്ക് ചെയ്തു.

ഫിലമെൻറ് കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് എസ് കരുൺ പാടി അഭിനയിച്ച വിപ്ലവഗാന വീഡിയോ ആൽബം "നാടുണരുന്നു"പതിനൊന്ന് ലക്ഷം ആളുകൾ കണ്ട ഹിറ്റ് ആൽബമാണ്.

സ്കൂൾ കോളേജ് തലങ്ങളിൽ 7 വർഷം തുടർച്ചയായി കലാപ്രതിഭ പട്ടം. മൊകേരി ഗവ കോളേജ് ബെസ്റ്റ് ആക്ടർ , സംവിധാനം നിർവഹിച്ച മ്യൂസിക് ആൽബത്തിന് സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി പുരസ്‌കാരം മൊകേരി ഗവ കോളേജ് എൻ എസ് എസ് സെക്രട്ടറി, ഫൈൻ ആർട്സ് സെക്രട്ടറി, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിടുണ്ട്.

രഞ്ജിത്ത് പാടി അഭിനയിച്ച വിപ്ലവ ഗാന ആൽബംങ്ങൾ മുഖ്യമന്ത്രി വി എസ് അച്യുതനന്ദൻ പിണറായി വിജയൻ എന്നിവരാണ് പ്രകാശനം ചെയ്‍തത്. നാളെ( വെള്ളിയാഴ്ച്ച) തിരുവനന്തപുരം കവടിയാറിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങും.

#BharatSevakSamaj #NationalAward #RanjithSKarun

Next TV

Related Stories
‘കേരളം അതിജീവിക്കുമെന്ന തെളിവുരേഖയാണ് ബജറ്റ്, നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കും’ - മുഖ്യമന്ത്രി

Feb 7, 2025 12:45 PM

‘കേരളം അതിജീവിക്കുമെന്ന തെളിവുരേഖയാണ് ബജറ്റ്, നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കും’ - മുഖ്യമന്ത്രി

നവകേരള നിര്‍മിതിക്കും വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും അടക്കം ബജറ്റ് പ്രത്യേക ശ്രദ്ധവെച്ചിരിക്കുന്നുവെന്നും...

Read More >>
പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 60-കാരന് 25 വർഷം കഠിനതടവ്

Feb 7, 2025 12:39 PM

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 60-കാരന് 25 വർഷം കഠിനതടവ്

പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കഠിന തടവ് കൂടി പ്രതി...

Read More >>
വടകര അഴിയൂരിൽ  20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Feb 7, 2025 12:18 PM

വടകര അഴിയൂരിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ചോമ്പാലിൽ കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ സി ഫുഡ് റസ്റ്റോറന്റിനു മുൻവശത്ത് നിന്നാണ് ഇയാൾ പിടിയിലായത്....

Read More >>
പകുതി വില തട്ടിപ്പ്; കോഴിക്കോട് ജില്ലയിലെ നഷ്ടം 20 കോടി രൂപ

Feb 7, 2025 12:14 PM

പകുതി വില തട്ടിപ്പ്; കോഴിക്കോട് ജില്ലയിലെ നഷ്ടം 20 കോടി രൂപ

സന്നദ്ധ സംഘടന നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് എൻ ജി ഒ കോൺഫെഡറേഷന്റെ ഭാരവാഹികളെയും ഭരണ സമിതി അംഗങ്ങളെയും പ്രതി...

Read More >>
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

Feb 7, 2025 12:11 PM

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ...

Read More >>
ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് തട്ടിപ്പ്  കേസ്; നടത്തിപ്പുകാരന്റെ ഭാര്യയും അറസ്റ്റില്‍

Feb 7, 2025 11:48 AM

ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് തട്ടിപ്പ് കേസ്; നടത്തിപ്പുകാരന്റെ ഭാര്യയും അറസ്റ്റില്‍

2024 ഫെബ്രുവരിയിലാണ് ധനകാര്യസ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങിയത്....

Read More >>
Top Stories