#cpim | സിപിഐഎമ്മിൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവം; യദുകൃഷ്ണൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്ന് ഏരിയ സെക്രട്ടറി

#cpim | സിപിഐഎമ്മിൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവം; യദുകൃഷ്ണൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്ന് ഏരിയ സെക്രട്ടറി
Jul 10, 2024 07:54 PM | By Susmitha Surendran

(truevisionnews.com)  പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മിൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ വിശദീകരണവുമായി സിപിഐഎം ഏരിയ സെക്രട്ടറി.

യദുകൃഷ്ണൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്ന് എം വി സഞ്ജു. എക്സൈസിലെ ഒരു ഉദ്യോഗസ്ഥനും യുവമോർച്ച പ്രാദേശിക നേതാവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായുള്ള കേസാണിതെന്ന് സഞ്ജു പറഞ്ഞു.

യുവമോർച്ച നേതാവ് മാജിക് കണ്ണനും, എക്സൈസ് ഓഫീസർ അസീസും ആണ് ഗൂഢാലോചനക്ക് പിന്നിലെന്ന് സിപിഐഎം ഏരിയ സെക്രട്ടറി ആരോപിച്ചു.

സിപിഐഎം പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് എംവി സഞ്ജു നിർദേശിച്ചു. മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കൽ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കേസ് എടുത്ത എക്സൈസ് പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനും അടക്കം 62 പേർ സിപിഐഎമ്മിൽ ചേർന്നത്. പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

നേരത്തെ ബിജെപി പ്രവർത്തകരായിരുന്നവരാണ് സിപിഐഎമ്മിൽ ചേർന്നത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരൺ ചന്ദ്രനടക്കമുള്ളവർ സിപിഐഎമ്മിൽ ചേർന്നത്.

#incident #youth #who #joined #CPIM #caught #ganja #Area #secretary #said #Yadukrishnan #not #ganja #user

Next TV

Related Stories
അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

Jun 1, 2025 08:09 PM

അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് വിദ്യാ൪ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

Jun 1, 2025 08:02 PM

'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറിനെ കണ്ട വിഷയത്തിൽ പ്രതികരിച്ച് ഷാഫി...

Read More >>
 'സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ, ഇനി ഇക്കാലം തിരികെ വരില്ല' - അവധി ചോദിച്ച കുട്ടികൾക്ക് മറുപടിയുമായി കളക്ടർ

Jun 1, 2025 07:39 PM

'സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ, ഇനി ഇക്കാലം തിരികെ വരില്ല' - അവധി ചോദിച്ച കുട്ടികൾക്ക് മറുപടിയുമായി കളക്ടർ

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റ് വൈറൽ...

Read More >>
നാളെ വേഗം വിട്ടോളൂ ...; വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

Jun 1, 2025 07:21 PM

നാളെ വേഗം വിട്ടോളൂ ...; വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ...

Read More >>
  മഴ: കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

Jun 1, 2025 07:16 PM

മഴ: കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച...

Read More >>
Top Stories