മാവൂർ: (truevisionnews.com) ദേശീയ രാഷ്ട്രീയത്തിൽ മർമ്മ പ്രധാന വിഷയങ്ങളിൽ തീരുമാനം എടുക്കുന്നത് ഭരണഘടനയെയും മതനിരപേക്ഷതയെയും ഫെഡറൽ സംവിധാനത്തെയും പരിഗണിച്ചു കൊണ്ടായിരിക്കണം എന്ന് അഖിലേന്ത്യ തൊഴിലാളി യൂണിയൻ ദേശീയ വൈസ് പ്രസിഡൻറ് എം വി ഗോവിന്ദൻ പറഞ്ഞു.

കോഴിക്കോട് മാവൂരിൽ കെ എസ് കെ ടി യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ അജണ്ടയ്ക്ക് വിധേയമായി രാജഭരണം കൊണ്ടുപോകാൻ ആവില്ല.
ഹിന്ദുത്വ അജണ്ട ഇന്ന് നാം കാണുന്ന ഭരണഘടനയോ മതസൗഹാർദമോ ഫെഡറലിസമോ അല്ല.
പൗരത്വ നിയമ ഭേദഗതിയെ എന്തിനാണ് നമ്മൾ എതിർക്കുന്നത് എന്ന് ചോദിക്കുന്നവർ ഉണ്ട്, ഇത് ഭരണഘടന വിരുദ്ധമാണ്; എല്ലാവരുടെയും മതവും വിശ്വാസവും സംരക്ഷിക്കുന്ന ഒരിടം അതാണ് നമ്മൾ ലക്ഷ്യം വെക്കുന്നതും പറയുന്നതും.
1925ൽ ആണ് ആർഎസ്എസ് രൂപം കൊണ്ടത്. 100 വർഷം കൊണ്ട് ഹിന്ദുത്വ രാഷ്ട്രം അവർ ലക്ഷ്യമിടുന്നു.
ഹിന്ദുത്വ എന്നാൽ മുഴുവൻ ഹിന്ദുക്കളും എന്ന് അത് വിവക്ഷിക്കുന്നില്ല എം വി ഗോവിന്ദൻ പറഞ്ഞു.
സമ്മേളനത്തിൽ കെ എസ് കെ ടി യു ജില്ലാ പ്രസിഡൻറ് ആർ പി ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഷൈബു സ്വാഗതം പറഞ്ഞു.
#National #political #decisions #made #keeping #constitution #secularism #federal #system #MVGovindan
