#attack | തലശ്ശേരിയിൽ ലഹരി സംഘത്തിന്റെ ആക്രമണം; സിപിഎം ബ്രാഞ്ച് പ്രവർത്തകർ ഉൾപ്പെടെ 2 പേർക്ക് പരിക്ക്

#attack  | തലശ്ശേരിയിൽ ലഹരി സംഘത്തിന്റെ ആക്രമണം; സിപിഎം ബ്രാഞ്ച് പ്രവർത്തകർ ഉൾപ്പെടെ 2 പേർക്ക് പരിക്ക്
Jul 9, 2024 07:41 PM | By Susmitha Surendran

തലശ്ശേരി : (truevisionnews.com) തലശ്ശേരിയിൽ ലഹരി സംഘത്തിന്റെ ആക്രമണം. സിപിഎം ബ്രാഞ്ച് പ്രവർത്തകർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് .

പൊന്ന്യം പുലരി വായനശാലക്കടുത്ത് ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. മരത്തടി കൊണ്ടുള്ള ക്രൂരമായ ആക്രമത്തിൽ തലക്കും, ദേഹമാസകലവും ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊന്ന്യം വെസ്റ്റിലെ ഹരിനന്ദനത്തിൽ ആത്മ കിരൺ ( 34 ), സൂര്യോദയത്തിൽ ആദർശ് (26) എന്നിവരാണ് ആശുപത്രിയിലുള്ളത്. അടിയേറ്റ് കാലിനും കൈക്കും കണ്ണിന് താഴെയും ആത്മ കിരണിന് സാരമായ പരിക്കുകളുണ്ട്.

തലയുടെ പിൻഭാഗത്താണ് ആദർശിന് പരിക്ക്. സി.പി.എം. പ്രവർത്തകനായ ആദർശിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് പാർട്ടി അനുഭാവിയായ ആത്മ കിരണും അക്രമിക്കപ്പെട്ടത്.

മദ്യവും മയക്ക്മരുന്നും ഉപയോഗിച്ച് പ്രദേശത്ത് അഴിഞ്ഞാടുന്നവർക്കെതിരെ പ്രതികരിച്ചതിനാണ് പതിയിരുന്ന് ആക്രമിച്ചതെന്ന് പരിക്കേറ്റ ഇരുവരും പറയുന്നു.

ഗൾഫിലേക്ക് പോകുന്ന യുവാവിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു പോവുന്നതിനിടയിലാണ് മൈസൂരിൽ നിന്നും നാട്ടിലെത്തിയ ബേക്കറി തൊഴിലാളിയായ സായൂജ് മരത്തടി കൊണ്ട് അക്രമിച്ചു പരിക്കേൽപിച്ചതെന്നാണ് പരാതി .

പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു അക്രമം. പ്രതിക്ക് മറ്റു ചിലരുടെ സഹായവും ലഭിച്ചതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് രാത്രിയിൽ തന്നെ പ്രദേശത്ത് എത്തിയ കതിരൂർ പോലീസ് സായൂജിനെ തിരഞ്ഞ് പോയെങ്കിലും പിടികൂടാനായില്ല.

മൈസൂരുവിൽ നിന്നും ഇടക്കിടെ നാട്ടിലെത്തുന്ന സായൂജ് വീട്ടിൽ പോകാതെ ലോഡ്ജ് മുറികളിലാണ് താമസിക്കാറ്. ഫോൺ സ്വിച്ച്ഓഫ് ചെയ്ത് ഇയാൾ മുങ്ങിയെന്നാണ് വിവരം . 

#Attack #drug #gang #thalassery #two #people #injured #including #CPM #branch #workers

Next TV

Related Stories
#CPM | അൻവറിന് ചന്തക്കുന്നിൽ മറുപടി കൊടുക്കാൻ സിപിഎം; വിശദീകരണ യോഗം ഇന്ന്, കെടി ജലീലും യോഗത്തില്‍

Oct 7, 2024 08:22 AM

#CPM | അൻവറിന് ചന്തക്കുന്നിൽ മറുപടി കൊടുക്കാൻ സിപിഎം; വിശദീകരണ യോഗം ഇന്ന്, കെടി ജലീലും യോഗത്തില്‍

പലസ്തീനിനോടുള്ള സമീപനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കണമെന്ന്...

Read More >>
#kidnap | ആണ്‍സുഹൃത്തിനൊപ്പമിരുന്ന 19-കാരിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

Oct 7, 2024 08:15 AM

#kidnap | ആണ്‍സുഹൃത്തിനൊപ്പമിരുന്ന 19-കാരിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

പലയിടത്തും കാറില്‍ കറക്കിയശേഷം കടപുഴ പാലത്തിന് സമീപം യുവതിയെ ഇറക്കിവിട്ടതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍...

Read More >>
#accident | ബൈക്ക് മിനിലോറിയിൽ  ഇടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

Oct 7, 2024 08:02 AM

#accident | ബൈക്ക് മിനിലോറിയിൽ ഇടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതാണ് അപകട കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു....

Read More >>
#cpm | നടുറോഡിൽ സി.പി.എം. പ്രവർത്തകരുടെ തമ്മിലടി: എൽ.സി മെമ്പറടക്കം ആറുപേർ അറസ്റ്റിൽ

Oct 7, 2024 07:56 AM

#cpm | നടുറോഡിൽ സി.പി.എം. പ്രവർത്തകരുടെ തമ്മിലടി: എൽ.സി മെമ്പറടക്കം ആറുപേർ അറസ്റ്റിൽ

സംഘട്ടനത്തേത്തുടർന്ന് ഇരുപക്ഷത്തുള്ളവർക്കും പരിക്കേറ്റിരുന്നു. ലോക്കൽ കമ്മിറ്റിയിൽ 17 ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. 16 ബ്രാഞ്ച് സമ്മേളനങ്ങൾ...

Read More >>
#rationcardmustering | പേരിൽ പൊരുത്തക്കേട്, ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കി

Oct 7, 2024 07:17 AM

#rationcardmustering | പേരിൽ പൊരുത്തക്കേട്, ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കി

മസ്റ്ററിങ് നടത്തിയവരിൽ ചിലരുടെ റേഷൻ കാർഡിലെയും ആധാറിലെയും പേരുകളിൽ പൊരുത്തക്കേടുണ്ട്....

Read More >>
#Siddique | ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

Oct 7, 2024 06:27 AM

#Siddique | ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയിൽ...

Read More >>
Top Stories