#rain | സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

#rain | സംസ്ഥാനത്ത് ഇന്നും  പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Oct 7, 2024 06:22 AM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com)  സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടില്ല.

എന്നാൽ സംസ്ഥാനത്ത് ഇന്നും  പരക്കെ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് പറയുന്നത്.

തിരുവനന്തപുരമടക്കമുള്ള ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം, വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

ഇന്നലെ നൂൽപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിൻ്റെ മതിൽ തകർന്നിരുന്നു. തേക്കുംപ്പറ്റ നാല് സെൻറ് കോളനിയിലെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു.

#Widespread #rain #likely #state #today #Yellow #alert #six #districts #including #Kozhikode

Next TV

Related Stories
#manjeswarelectionbribecase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പൊലീസിന് ഗുരുതര വീഴ്ചയെന്ന് കോടതി

Oct 7, 2024 09:54 AM

#manjeswarelectionbribecase | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പൊലീസിന് ഗുരുതര വീഴ്ചയെന്ന് കോടതി

പകരമായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും സുന്ദരയ്ക്ക്...

Read More >>
#accident | കോഴിക്കോട് സംസ്ഥാന പാതയിൽ വാഹനാപകടം, നിർത്തിയിട്ട ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

Oct 7, 2024 09:21 AM

#accident | കോഴിക്കോട് സംസ്ഥാന പാതയിൽ വാഹനാപകടം, നിർത്തിയിട്ട ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്റെ ജീവന്‍ രക്ഷിക്കാന്‍...

Read More >>
#MVGovindan | 'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

Oct 7, 2024 08:56 AM

#MVGovindan | 'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

റിപ്പോർട്ട് ലഭിക്കുന്നമുറയ്ക്ക് അനുയോജ്യമായ നടപടി സ്വീകരിക്കും. എഡിജിപിയെ എന്തുകൊണ്ട് ക്രമസമാധാന ചുമതലയിൽ നിന്ന് ബെറ്റാലിയൻ ചുമതലയിലേക്ക്...

Read More >>
#CPM | അൻവറിന് ചന്തക്കുന്നിൽ മറുപടി കൊടുക്കാൻ സിപിഎം; വിശദീകരണ യോഗം ഇന്ന്, കെടി ജലീലും യോഗത്തില്‍

Oct 7, 2024 08:22 AM

#CPM | അൻവറിന് ചന്തക്കുന്നിൽ മറുപടി കൊടുക്കാൻ സിപിഎം; വിശദീകരണ യോഗം ഇന്ന്, കെടി ജലീലും യോഗത്തില്‍

പലസ്തീനിനോടുള്ള സമീപനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കണമെന്ന്...

Read More >>
Top Stories