#cpm | നടുറോഡിൽ സി.പി.എം. പ്രവർത്തകരുടെ തമ്മിലടി: എൽ.സി മെമ്പറടക്കം ആറുപേർ അറസ്റ്റിൽ

#cpm | നടുറോഡിൽ സി.പി.എം. പ്രവർത്തകരുടെ തമ്മിലടി: എൽ.സി മെമ്പറടക്കം ആറുപേർ അറസ്റ്റിൽ
Oct 7, 2024 07:56 AM | By Susmitha Surendran

പൂണിത്തുറ(കൊച്ചി): (truevisionnews.com) സി.പി.എം. ലോക്കൽ കമ്മിറ്റി യോഗത്തിനു ശേഷം പേട്ട ജങ്ഷനിൽ പാർട്ടി പ്രാദേശികനേതാക്കൾ ഉൾപ്പെടെയുള്ളവർ തമ്മിലടിച്ച കേസിൽ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു.

പാർട്ടി പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗം വളപ്പിക്കടവ് കൊച്ചുതറയിൽ കെ.എ. സുരേഷ് ബാബു (62), സൂരജ് ബാബു (34), പൂണിത്തുറ അയ്യങ്കാളി റോഡ് കളത്തിപ്പറമ്പിൽ സൂരജ് (36), എരൂർ കൊപ്പറമ്പ് പുളിക്കൽ ബൈജു (38), പൂണിത്തുറ കളത്തിപ്പറമ്പിൽ സനീഷ് (39), മരട് മഠത്തിൽ എൻ.കെ. സുനിൽകുമാർ (44) എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.

കോടതി ഇവരെ റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രി ഒൻപതുമണിയോടെ പേട്ട ജങ്ഷനിലായിരുന്നു സി.പി.എം. പ്രവർത്തകർ തമ്മിൽ അടിപിടി ഉണ്ടായത്. ഇതിൽ പാർട്ടി ലോക്കൽ സെക്രട്ടറി പി.ആർ. സത്യൻ ഉൾപ്പെടെ ഒൻപതുപേർക്ക് പരിക്കേറ്റിരുന്നു.

ഔദ്യോഗികപക്ഷത്തിന് എതിരേ നിൽക്കുന്നവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ രണ്ടരമണിയോടെ വീടുകളിൽ നിന്നാണ് ഇവരെ പിടികൂടിയത്.

പൂണിത്തുറ ലോക്കൽ കമ്മിറ്റിയിൽ നിലനിൽക്കുന്ന രൂക്ഷമായ തർക്കങ്ങളാണ് നടുറോഡിലെ തുറന്ന പോരിലേക്കെത്തിയത്. പാർട്ടി ലോക്കൽ കമ്മിറ്റിയിലും തർക്കങ്ങൾ ഉണ്ടായിരുന്നു.

സംഘട്ടനത്തേത്തുടർന്ന് ഇരുപക്ഷത്തുള്ളവർക്കും പരിക്കേറ്റിരുന്നു. ലോക്കൽ കമ്മിറ്റിയിൽ 17 ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. 16 ബ്രാഞ്ച് സമ്മേളനങ്ങൾ കഴിഞ്ഞു.

ഗാന്ധിസ്ക്വയർ ബ്രാഞ്ച് സമ്മേളനം 9-ന് നടക്കും. പൂണിത്തുറ ലോക്കൽ സമ്മേളനം 22, 23 തീയതികളിൽ പൂണിത്തുറയിലാണ് നടക്കുന്നത്. പേട്ടയിലെ തമ്മിലടി സമ്മേളനത്തിൽ ചർച്ചയാകും.

#CPM #middle #Clash #among #activists #Six #people #including #LC #member #arrested

Next TV

Related Stories
#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

Jan 2, 2025 11:05 PM

#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

സ്റ്റേജ് നിര്‍മിക്കാന്‍ സംഘാടകര്‍ അനുമതി വാങ്ങിയില്ലെന്ന ആരോപണവും ശക്തമായി. ഇക്കാര്യം സ്ഥിരീകരിച്ച് ജിസിഡിഎ രംഗത്തെത്തിയിരുന്നു. ഇതിന്...

Read More >>
#theft  | കണ്ണൂരിൽ  സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ

Jan 2, 2025 10:54 PM

#theft | കണ്ണൂരിൽ സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ

കണ്ണൂർ പുതിയ ബസ്റ്റാൻ്റിലെ മൊണാലിസ ഫാൻസി കടയിലും മൊബൈൽ ഫോൺമോഷണം...

Read More >>
#Theft | ക്ഷേത്രങ്ങളിൽ തിരക്കിനിടെ മാലമോഷണം; മൂന്ന് സ്ത്രീകൾ പിടിയിൽ

Jan 2, 2025 10:08 PM

#Theft | ക്ഷേത്രങ്ങളിൽ തിരക്കിനിടെ മാലമോഷണം; മൂന്ന് സ്ത്രീകൾ പിടിയിൽ

കേരളത്തിലെ ഇരുപതോളം സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ ഇവര്‍ക്കെതിരെയുള്ളതായി പൊലീസ്...

Read More >>
#arrest | കുറ്റ്യാടിയിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ കാറുമായി പോയി; പിന്തുടർന്ന് രക്ഷപ്പെടുത്തിയത് രക്ഷിതാക്കൾ

Jan 2, 2025 10:03 PM

#arrest | കുറ്റ്യാടിയിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ കാറുമായി പോയി; പിന്തുടർന്ന് രക്ഷപ്പെടുത്തിയത് രക്ഷിതാക്കൾ

ഇന്ന് ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം....

Read More >>
#accident | സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്നും സ്വകാര്യ ബസ് ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

Jan 2, 2025 10:01 PM

#accident | സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്നും സ്വകാര്യ ബസ് ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡരികിൽ നിര്‍ത്തിയശേഷം വലതുവശത്തേക്ക് സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു...

Read More >>
Top Stories