#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്
Jul 8, 2024 05:48 PM | By VIPIN P V

കൊച്ചി: (truevisionnews.com) കലോത്സവത്തിനിടെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന വിദ്യാർഥിനിയുടെ പരാതിയിൽ കുസാറ്റ് സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടറും സിൻഡിക്കേറ്റ് അംഗവുമായ പി.കെ.ബേബിക്കെതിരെ കേസ്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കളമശേരി പൊലീസാണ് ഇടതു നേതാവു കൂടിയായ ബേബിക്കെതിരെ കേസെടുത്തത്. വിദ്യാർഥി നേരത്തെ കുസാറ്റ് വൈസ് ചാൻസലർക്കും പരാതി നൽകിയിരുന്നു.

ഇതിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. കലോത്സവത്തിനിടെ ബേബി വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇക്കഴിഞ്ഞ മാർച്ചിലാണ് സംഭവം. തുടർന്ന് വിസിക്ക് വിദ്യാർഥിനി പരാതി നൽകി.

പിന്നീടാണ് പൊലീസിനു പരാതി നൽകുന്നത്. പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. സർവകലാശാലയിൽ ബേബിയുടെ നിയമനം സംബന്ധിച്ച് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു.

അനധ്യാപക തസ്തികയിൽ വരുന്ന ജോലി ചെയ്തിരുന്ന ബേബിക്ക് വേണ്ടി മാനദണ്ഡങ്ങള്‍ തിരുത്തി അസി. പ്രഫസറിന് തുല്യമായ അധ്യാപക തസ്തികയിലേക്ക് മാറ്റി എന്നതായിരുന്നു ഇത്.

ഇതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ ഇതേ സമയത്തു തന്നെ ബേബിക്ക് അസോ. പ്രഫസറായും സ്ഥാനക്കയറ്റം ലഭിച്ചു. ഇതിനെതിരെയും വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.

കഴിഞ്ഞ വർഷം കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർഥികൾ മരിച്ചിരുന്നു. ഇതിനെ തുടർന്ന് ചുമതലയിൽ വീഴ്ച വരുത്തിയതിന് സിന്‍ഡിക്കേറ്റ് ഉപസമിതിയിൽ നിന്ന് ബേബിയെ മാറ്റുകയും ചെയ്തിരുന്നു.

#tried #grab #student #artfestival #Case #Cusat #syndicate #member

Next TV

Related Stories
#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

Oct 6, 2024 05:31 PM

#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

മുക്കത്ത് നിന്നും കിലോയ്ക്ക് 20000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങുന്ന പ്രതി ചെറുകിട വില്‍പ്പനയിലൂടെ കിലോയ്ക്ക് 40,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും...

Read More >>
#PMManoj | ‘എടാ മോനേ ഇത് പാർട്ടി വേറെ, തരത്തിൽ പോയി കളിക്ക്’; അൻവറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Oct 6, 2024 04:32 PM

#PMManoj | ‘എടാ മോനേ ഇത് പാർട്ടി വേറെ, തരത്തിൽ പോയി കളിക്ക്’; അൻവറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

ഇനി സിപിഎം ഉണ്ടാകുമോ എന്ന്. ഒന്നും സംഭവിച്ചില്ല. 1987ൽ വൻ ഭൂരിപക്ഷം നേടി എൽഡിഎഫ് വന്നു. എംവിആറിന്റെ പാർട്ടി സഭയിലെ ഏകാംഗ...

Read More >>
#PKFiros | 'ജലീൽ മലപ്പുറത്തെ ഒറ്റുകൊടുക്കുകയാണ്; പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയണം' - പി.കെ. ഫിറോസ്

Oct 6, 2024 04:16 PM

#PKFiros | 'ജലീൽ മലപ്പുറത്തെ ഒറ്റുകൊടുക്കുകയാണ്; പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയണം' - പി.കെ. ഫിറോസ്

എന്നാൽ, തന്‍റെ പരാമർശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്‍റെ നന്മക്കുവേണ്ടിയാണ് താൻ പറഞ്ഞതെന്നും ജലീൽ മറുപടി...

Read More >>
#treefell |  പേരാമ്പ്ര കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

Oct 6, 2024 04:14 PM

#treefell | പേരാമ്പ്ര കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി സുരേഷ് ബാബുവിന്റെ വീടിന് മുകളിലേക്ക്...

Read More >>
Top Stories