(truevisionnews.com) പച്ചപുതച്ചുമുടി നിൽക്കുന്ന കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനൽ പാറ വെള്ളച്ചാട്ടം.
പല സ്ഥലങ്ങളിലും 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിൽ മഴയെത്തിയതോടെ നീന്തുവാനും കുളിക്കുവാനും ആളുകൾ എത്തുന്നുണ്ട്.
മഴക്കാലത്ത് കരുത്താർജിച്ച വെള്ളച്ചാട്ടത്തിന്റെ അതിമനോഹരകാഴ്ചയാണ് സൂചിപ്പാറയിൽ പ്രകൃതി ഒരുക്കുന്നത്. മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേർന്ന് സാഹസിക തുഴച്ചിൽ ബോട്ട് യാത്രയ്ക്കും (വൈറ്റ് വാട്ടർ റാഫ്റ്റിംഗ്) നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്.
കൽപറ്റക്ക് 22 കിലോമീറ്റർ തെക്കായി ആണ് സൂചിപ്പാറ സ്ഥിതിചെയ്യുന്നത്. ഇവിടെ ഏറുമാടങ്ങളിൽ നിന്ന് ഉള്ള പ്രകൃതിദൃശ്യങ്ങൾ മനോഹരമാണ്. പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ സൂചിപ്പാറയിൽ നിന്നു കാണാം.
സൂചിപ്പാറ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ്. ഈ മാസങ്ങളിൽ ചെറിയ മഴയുള്ള കാലാവസ്ഥ സുഖകരമാണ്.
കൂടാതെ, ഈ സീസണിൽ വെള്ളച്ചാട്ടം അവയുടെ ഏറ്റവും ഗാംഭീര്യമുള്ള രൂപത്തിൽ സന്ദർശകർക്ക് ആശ്വാസകരമായ കാഴ്ച നൽകുന്നു.
എന്നാൽ കടുത്ത മഴയെ തുടർന്നുള്ള ജാഗ്രതയും സഞ്ചാരികൾ പാലിക്കേണ്ടിവരും എന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. പച്ചപുതച്ച മലഞ്ചെരുവുകളിൽനിന്ന് ഒഴുകിയിറങ്ങുന്ന ജലധാര സന്ദർശകരുടെ മനംനിറയ്ക്കും.
സന്ദർശകരുടെ വരവിനായി കാട്ടുചോലകളെ തഴുകി ഹുങ്കാരശബ്ദത്തോടെ പത്തഞ്ഞൊഴുകുകയാണിപ്പോൾ സുജിപ്പാറ വെള്ളച്ചാട്ടം.
#trip #eye #popping #Soochipara #Water #falls