#babydeath | ചേച്ചിയോടൊപ്പം കളിക്കുന്നതിനിടെ കൈവരികൾക്കിടയിലെ വിടവിലൂടെ താഴേക്ക് വീണു; ആറ് വയസുകാരന് ദാരുണാന്ത്യം

#babydeath | ചേച്ചിയോടൊപ്പം കളിക്കുന്നതിനിടെ കൈവരികൾക്കിടയിലെ വിടവിലൂടെ താഴേക്ക് വീണു; ആറ് വയസുകാരന് ദാരുണാന്ത്യം
Jul 8, 2024 11:34 AM | By Susmitha Surendran

കൊൽക്കത്ത: (truevisionnews.com)  കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് ആറ് വയസുകാരൻ മരിച്ചു.

അഞ്ചാം നിലയിലെ പടികളിൽ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കൈവരികൾക്ക് ഇടയിലുള്ള വിടവിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ശനിയാഴ്ച രാത്രി 9.15നാണ് അപകടം സംഭവിച്ചത്. കൊൽക്കത്തയിലെ സൈനിക കോംപ്ലക്സിലാണ് അപകടമുണ്ടായത്. ജമുന ബിൽഡിങിലെ അഞ്ചാം നിലയിലുള്ള സർവന്റ്സ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദുർഗയുടെ മകൻ യോഗേഷ് നായക് ആണ് മരിച്ചത്.

ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. യോഗേഷിന്റെ അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബമാണ് ക്വാർട്ടേഴ്സിലുണ്ടായിരുന്നത്. മാതാപിതാക്കൾ മുറിയിലായിരുന്ന സമയത്ത് കുട്ടികൾ പുറത്ത് പടിയിൽ കളിക്കുകയായിരുന്നു.

ഇതിനിടെ യോഗേഷ് കൈവരിയിലൂടെ നിരങ്ങി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ ബാലൻസ് തെറ്റി താഴേക്ക് വീണുവെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറ‌‌ഞ്ഞു.

ചതുരാകൃതിയിലുള്ള കൈവരികൾക്ക് ഇടയിലുള്ള വിടവിലൂടെ അറുപത് അടിയോളം താഴ്ചയിലേക്കാണ് കുട്ടി വീണത്. സഹോദരി ബഹളം വെച്ചപ്പോൾ മാതാപിതാക്കൾ ഓടി പുറത്തേക്ക് വന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കളും തൊട്ടടുത്ത് താമസിക്കുന്നവരും ചേർന്ന് പത്ത് മിനിറ്റിനകം കൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായിരുന്നതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

#fell #through #gap #between #handrails #playing #his #sister #tragic #end #six #year #old #boy

Next TV

Related Stories
#planetireexplode | 146 യാത്രക്കാരുമായെത്തിയ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ

Oct 6, 2024 11:05 AM

#planetireexplode | 146 യാത്രക്കാരുമായെത്തിയ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ

വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട്...

Read More >>
#brutallybeaten | പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; യുവാവിന് ക്രൂര മർദ്ദനം

Oct 6, 2024 10:40 AM

#brutallybeaten | പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; യുവാവിന് ക്രൂര മർദ്ദനം

തുടർന്ന് ഇരുവരും തമ്മിൽ തർക്കമുടലെടുത്തു. പിന്നീട് വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പ്രദേശത്തെത്തിയ ആര്യൻ വടിയുപയോ​ഗിച്ച് രാംഫാലിനെ ക്രൂരമായി...

Read More >>
#missing | കാര്‍ അപകടത്തില്‍പെട്ട നിലയില്‍, മുൻ എംഎൽഎയുടെ സഹോദരന് വേണ്ടി തെരച്ചിൽ

Oct 6, 2024 10:40 AM

#missing | കാര്‍ അപകടത്തില്‍പെട്ട നിലയില്‍, മുൻ എംഎൽഎയുടെ സഹോദരന് വേണ്ടി തെരച്ചിൽ

അപകടം പറ്റി കാറിന്റെ മുൻ വശത്ത് കേടുപാടുകൾ ഉണ്ടെങ്കിലും മുംതാസ് അലി കാറിൽ ഉണ്ടായിരുന്നില്ല....

Read More >>
#crime | മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു, കേസെടുത്ത് പൊലീസ്

Oct 6, 2024 10:24 AM

#crime | മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു, കേസെടുത്ത് പൊലീസ്

വീട്ടുടമായ സോനു കുമാർ എന്നയാളാണ് സിദ്ധാർഥ് എന്ന യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചത്....

Read More >>
#fire | ഇരുനില കെട്ടിടത്തിൽ തീപിടുത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

Oct 6, 2024 10:05 AM

#fire | ഇരുനില കെട്ടിടത്തിൽ തീപിടുത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം...

Read More >>
#blackmail  | അർധനഗ്ന വീഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു, അധ്യാപികയുടെ പരാതിയിൽ നാല് വിദ്യാർഥികൾ അറസ്റ്റിൽ

Oct 6, 2024 08:50 AM

#blackmail | അർധനഗ്ന വീഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു, അധ്യാപികയുടെ പരാതിയിൽ നാല് വിദ്യാർഥികൾ അറസ്റ്റിൽ

അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥി രഹസ്യമായി മൊബൈലിൽ പകർത്തി. പിന്നീട് ഇത് കാണിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ...

Read More >>
Top Stories










Entertainment News