കാസർഗോഡ് : (truevisionnews.com) കൂടോത്ര വിവാദത്തിൽ പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അമൽ ഉണ്ണിത്താൻ.

പുരോഗമന കാലത്തും മാന്ത്രികതയിലും കൂടോത്രത്തിലും പിന്തിരിപ്പൻ രീതികളിലും ചില വ്യക്തികൾ വിശ്വസിക്കുന്നുവെന്ന് അമൽ ഉണ്ണിത്താൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അമലിന്റെ പ്രതികരണം.
ഇത്തരം വിശ്വാസങ്ങൾ ആശങ്കാജനകമാണെന്നും അവ നമ്മുടെ പുരോഗതിയെ തടസപ്പെടുത്തുമെന്നും അമൽ ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചു.
ഈ സമ്പ്രദായങ്ങളിൽ ഏർപ്പെടുന്ന ആളുകൾ തട്ടിപ്പുകാരാണെന്നും ബ്ലാക്ക് മാജിക് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവരെ തനിക്കെതിരെ പരീക്ഷിക്കാൻ വെല്ലുവിളിക്കുന്നതായും അമൽ പറയുന്നു.
കൂടോത്രം ഒരു മാനസിക രോഗമാണെന്നും അമൽ ഉണ്ണിത്താൻ പറഞ്ഞു. കെ സുധാകരന്റെ വീട്ടിൽ നിന്നും കൂടോത്രം ചെയ്യുന്ന സാധനങ്ങൾ കണ്ടെത്തിയ വീഡിയോ പുറത്തായത് വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിരുന്നു.
#advanced #times #persons #believe #magic #superstitions #AmalUnnithan
