#straydogs | പോസ്റ്റ്മോർട്ടം ടേബിളിലെ മൃതദേഹങ്ങൾ കടിച്ചു കീറി തിന്നുന്ന തെരുവു നായ്ക്കൾ; നടുക്കുന്ന ദൃശ്യം പങ്കുവെച്ച് എക്സ് യൂസർ

#straydogs |  പോസ്റ്റ്മോർട്ടം ടേബിളിലെ മൃതദേഹങ്ങൾ കടിച്ചു കീറി തിന്നുന്ന തെരുവു നായ്ക്കൾ; നടുക്കുന്ന ദൃശ്യം പങ്കുവെച്ച് എക്സ് യൂസർ
Jul 7, 2024 01:10 PM | By Susmitha Surendran

ലഖ്നോ: (truevisionnews.com)  ഉത്തർപ്രദേശിൽ നിന്ന് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത്. സംസ്ഥാനത്ത് നടക്കുന്ന പല സംഭവങ്ങളും വാർത്തകളായി പുറത്തുവരാറുണ്ട്.

ഝാൻസിയിൽ പോസ്റ്റ്മോർട്ടം ടേബിളിലെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹങ്ങൾ തെരുവുനായ്ക്കൾ കീറി കടിച്ചു തിന്നുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വീഡിയോ കണ്ട് യു.പിയിലെ ആരോഗ്യ സംവിധാനങ്ങളെ വിമർശിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.

ഭീകര കാഴ്ചയെന്ന് വിശേഷിപ്പിച്ചാണ് ഒരു എക്സ് യൂസർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'യു.പിയിലെ ഝാൻസിയിലെ പോസ്റ്റ്മോർട്ടം ടേബിളിലെ മനുഷ്യ മൃതദേഹങ്ങൾ തിന്നുന്ന തെരുവു നായ്ക്കൾ.

എന്നാൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ലജ്ജയില്ലാതെ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. ഈ വീഡിയോ ഝാൻസിയിൽ നിന്നുള്ളതല്ലെന്നാണ് അവർ പറയുന്നത്.'-എന്നാണ് എക്സ് യൂസർ വീഡിയോക്കു താഴെ എഴുതിയത്.

നായ്ക്കളെ തുരത്താൻ പോലും ശ്രദ്ധിക്കാത്ത കാഴ്ചക്കാരിൽ ആരോ ആണ് വീഡിയോ പകർത്തിയത്. അതേസമയം, സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ ശോച്യാവസ്ഥ തുറന്നുകാട്ടാൻ വീഡിയോയിലൂടെ സാധിച്ചു.

സംഭവത്തിൽ ആരോഗ്യവകുപ്പിനെ പ്രതിചേർക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പോസ്റ്റ്‌മോർട്ടം ടേബിളുകളിലെ മൃതദേഹങ്ങൾ പോലും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും പലരും വീഡിയോക്ക് താഴെ കുറിച്ചു.

ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളെ പോലും തെരുവുനായ്ക്കൾ കടിക്കാറുണ്ട്. യു.പിയിലെ ആശുപത്രിക്കിടക്കകളിലൂടെ എലികൾ ഓടിക്കളിക്കുന്ന വീഡിയോകളും മുമ്പ് പ്രചരിച്ചിരുന്നു.

#Stray #dogs #gnawing #corpses #autopsy #tables #Shaking #scene

Next TV

Related Stories
#arrest |  16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

Oct 5, 2024 08:35 PM

#arrest | 16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

ഓരോ ദിവസവും വിവിധയിടങ്ങളിൽ നായ്ക്കളെ ചത്തനിലയിൽ കാണപ്പെട്ട് തുടങ്ങിയതോടെയാണ് സംഭവം ഗൗരവമായത്....

Read More >>
#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

Oct 5, 2024 07:28 PM

#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

ബ്രിട്ടീഷ് ഭരണത്തെ പോലെ ഈ കോൺഗ്രസ് കുടുംബവും ദലിതരെയും പിന്നാക്ക വിഭാഗത്തേയും ആദിവാസികളെയും തുല്യരായി...

Read More >>
#brutallybeaten |  നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

Oct 5, 2024 07:27 PM

#brutallybeaten | നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

സ്വരൂപ് നഗറിലെ ലജ്പത് ഭവനിലാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ നടന്നത്....

Read More >>
#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 5, 2024 05:35 PM

#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹെഡ്മാസ്റ്റർക്കും കുട്ടിയെ പരിശോധിച്ച അധ്യാപകർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം...

Read More >>
#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

Oct 5, 2024 04:57 PM

#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

ഈ ആരോപണം അസത്യവും തെറ്റായതും വിദ്വേഷം പടര്‍ത്തുന്നതുമാണെന്നാണ് സത്യകി...

Read More >>
#bodyfound |  കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

Oct 5, 2024 01:45 PM

#bodyfound | കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

വീട്ടുകാരും ചില അയൽവാസികളും അടുത്തുള്ള പൊലീസ് ക്യാമ്പിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ...

Read More >>
Top Stories










Entertainment News