#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം
Oct 5, 2024 10:02 PM | By Susmitha Surendran

കൊല്ലം: (truevisionnews.com) പോളയത്തോട് കാറും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച് അപകടം . തൃശൂര്‍ സ്വദേശി മരിച്ചു.

ഇരിങ്ങാലക്കുട പെരുമ്പാലഹൗസി(വിപഞ്ചിക)ല്‍ സരീഷ്.പി.ആര്‍(40)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.40-ഓടെ പോളയത്തോട് പഴയ കച്ചേരിക്ക് സമീപമായിരുന്നു അപകടം.

ചാത്തന്നൂരിലെ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന സരീഷിന്റെ കാറും എതിര്‍ദിശയില്‍ വന്ന കെ.എസ്.ആര്‍.ടി.സി. ബസുമായാണ് ഇടിച്ചത്.

ബസിന്റെ വലതുഭാഗത്ത് ഇടിച്ചുകയറിയ കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സരീഷ്. അരമണിക്കൂറോളം പണിപ്പെട്ടാണ് സരീഷിനെ തകര്‍ന്ന കാറില്‍ നിന്നും പുറത്തെടുത്തത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മേവറത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 9.45-ഓടെ മരിച്ചു.

#accident #going #his #wife's #house #young #man #met #tragic #end

Next TV

Related Stories
#founddead |   വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 5, 2024 10:43 PM

#founddead | വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം...

Read More >>
#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

Oct 5, 2024 09:32 PM

#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു....

Read More >>
#mdma | ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ

Oct 5, 2024 09:23 PM

#mdma | ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ

ഉത്തർപ്രദേശ് സിദ്ധാർഥ് നഗർ സ്വദേശി അബ്ദുറഹ്മാൻ അൻസാരിയാണ് അറസ്റ്റിലായത്...

Read More >>
Top Stories










Entertainment News