#OnionTomatoPrice | സവാള, തക്കാളി 
വില കുതിക്കുന്നു ; പാചകത്തിന്‌ പത്ത് ശതമാനം ചെലവേറും

#OnionTomatoPrice | സവാള, തക്കാളി 
വില കുതിക്കുന്നു ; പാചകത്തിന്‌ പത്ത് ശതമാനം ചെലവേറും
Jul 7, 2024 12:00 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) രാജ്യത്ത്‌ സവാള, ഉരുളക്കിഴങ്ങ്‌, തക്കാളി വില കുതിച്ചുയർന്നതോടെ സാധാരണക്കാരന്റെ കുടുംബബജറ്റ്‌ താളംതെറ്റുന്നു.

വീടുകളിൽ പാചകത്തിന്‌ 10 ശതമാനം ചെലവേറുമെന്ന്‌ റേറ്റിങ് ഏജൻസിയായ ‘ക്രിസിൽ’ റിപ്പോർട്ട്‌ ചെയ്‌തു. കഴിഞ്ഞവർഷത്തെ മൊത്തവിലയുമായി താരതമ്യപ്പെടുത്തിയാൽ ഈ വർഷം ജൂണിൽ സവാള മൊത്തവില 106 ശതമാനം വർധിച്ചു.

കഴിഞ്ഞവർഷം ജൂൺ 30ന്‌ സവാള മൊത്തവില ക്വിന്റലിന്‌ 1,260 രൂപയായിരുന്നെങ്കിൽ ഈ വർഷം അത്‌ 2,603 രൂപയായി. ഉരുളക്കിഴങ്ങ്‌ മൊത്തവില 96 ശതമാനം വർധിച്ചു.

ക്വിന്റലിന്‌ 1,076 രൂപയായിരുന്നത്‌ 2,116 രൂപയായി. തക്കാളി മൊത്തവില കഴിഞ്ഞമാസം ക്വിന്റലിന്‌ 1,585 രൂപയായിരുന്നത് ഈ മാസം 3,368 രൂപയായി.

ഒരുമാസത്തിനുള്ളിൽ ഇവയുടെ ചില്ലറവിലയിൽ 15 മുതൽ 58 ശതമാനംവരെയാണ്‌ വർധന. മൊത്തവിലയും ഒരുമാസത്തിനിടെ കാര്യമായി വർധിച്ചു.

തക്കാളി മൊത്തവില 65.70 ശതമാനവും ഉള്ളി മൊത്തവില 35.36 ശതമാനവും ഉരുളക്കിഴങ്ങ്‌ മൊത്തവില 17.57 ശതമാനവും കൂടി.

വിലക്കയറ്റം താൽക്കാലികപ്രതിഭാസം മാത്രമാണെന്നും ഉരുളക്കിഴങ്ങിന്റേത്‌ ഒഴിച്ചുള്ള വില വരുംദിവസങ്ങളിൽ കുറയുമെന്നുമാണ്‌ കേന്ദ്രസർക്കാരിന്റെ അവകാശവാദം.

കഴിഞ്ഞ റാബി സീസണിലെ ഉൽപ്പാദനം കുറഞ്ഞതും കടുത്തവേനലും ജലക്ഷാമവുമാണ്‌ വിലക്കയറ്റത്തിനുള്ള കാരണമായി സർക്കാർ പറയുന്നത്‌. എന്നാൽ, വിലക്കയറ്റം പ്രതിരോധിക്കാനുള്ള നടപടിയൊന്നും കേന്ദ്രം സ്വീകരിച്ചിട്ടില്ല.

#Onion #tomato #prices #soar #percent #spent #cooking

Next TV

Related Stories
#arrest |  16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

Oct 5, 2024 08:35 PM

#arrest | 16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

ഓരോ ദിവസവും വിവിധയിടങ്ങളിൽ നായ്ക്കളെ ചത്തനിലയിൽ കാണപ്പെട്ട് തുടങ്ങിയതോടെയാണ് സംഭവം ഗൗരവമായത്....

Read More >>
#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

Oct 5, 2024 07:28 PM

#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

ബ്രിട്ടീഷ് ഭരണത്തെ പോലെ ഈ കോൺഗ്രസ് കുടുംബവും ദലിതരെയും പിന്നാക്ക വിഭാഗത്തേയും ആദിവാസികളെയും തുല്യരായി...

Read More >>
#brutallybeaten |  നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

Oct 5, 2024 07:27 PM

#brutallybeaten | നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

സ്വരൂപ് നഗറിലെ ലജ്പത് ഭവനിലാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ നടന്നത്....

Read More >>
#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 5, 2024 05:35 PM

#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹെഡ്മാസ്റ്റർക്കും കുട്ടിയെ പരിശോധിച്ച അധ്യാപകർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം...

Read More >>
#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

Oct 5, 2024 04:57 PM

#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

ഈ ആരോപണം അസത്യവും തെറ്റായതും വിദ്വേഷം പടര്‍ത്തുന്നതുമാണെന്നാണ് സത്യകി...

Read More >>
#bodyfound |  കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

Oct 5, 2024 01:45 PM

#bodyfound | കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

വീട്ടുകാരും ചില അയൽവാസികളും അടുത്തുള്ള പൊലീസ് ക്യാമ്പിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ...

Read More >>
Top Stories










Entertainment News