#attack | കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂര മർദ്ദനം

#attack | കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂര മർദ്ദനം
Oct 5, 2024 04:33 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) താമരശ്ശേരി ചുങ്കത്ത് ഐ.ഒ.സി പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂരമായ മർദ്ദനം.

ജീപ്പില്‍ ഇന്ധനം നിറക്കാൻ എത്തിയ താമരശ്ശേരി കെടവൂര്‍ സ്വദേശിയാണ് മർദ്ദിച്ചത്. ഇന്ധനം നിറച്ച ശേഷം പണം കൈമാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മർദ്ദനത്തിന് കാരണം.

ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം. കോഴിക്കോട് ചുങ്കത്തെ ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ പെട്രോള്‍ പമ്പിലെത്തിയ യുവാവ് ജീപ്പില്‍ നൂറു രൂപക്കാണ് ഡീസല്‍ നിറക്കാന്‍ ആവശ്യപ്പെട്ടത്.

ഡീസൽ അടിച്ച ശേഷം ഗൂഗിള്‍ പേ ചെയ്യാനായി ഇ പോസ് മെഷീനില്‍ നൂറിന് പകരം ജീവനക്കാര്‍ 1000 രേഖപ്പെടുത്തി. ഇതോടെ തർക്കമായി.

തങ്ങൾക്ക് പറ്റിയ അബദ്ധമാണെന്നും ഇടപാട് നടന്നിട്ടില്ലെന്നും പറഞ്ഞപ്പോള്‍ യുവാവ് അക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാരൻ അഭിഷേക് പറഞ്ഞു.

പമ്പ് ജീവനക്കാരനായ അടിവാരം സ്വദേശി ടിറ്റോയെ ആണ് യുവാവ് ആദ്യം മർദ്ദിച്ചത്. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റൊരു ജീവനക്കാരനായ അഭിഷേകിനും മര്‍ദ്ദനമേറ്റത്.

ഇവിടെയെത്തിയ മറ്റ് യാത്രക്കാര്‍ ഇടപെട്ടാണ് ഒടുവിൽ യുവാവിനെ പിന്തിരിപ്പിച്ചത്. പരിക്കേറ്റ ജീവനക്കാര്‍ താമരശ്ശേരി താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പമ്പുടമ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.

#IOC #petrol #pump #employees #brutally #beatenup #Thamarassery #Chungam.

Next TV

Related Stories
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
Top Stories










Entertainment News