#fireforce | തേക്ക് മുറിക്കുന്നതിനിടെ സ്ട്രോക്ക്, 49കാരനെ മരത്തിൽകെട്ടിവച്ച് സഹായി, രക്ഷകരായി അഗ്നിശമന സേന

#fireforce | തേക്ക് മുറിക്കുന്നതിനിടെ സ്ട്രോക്ക്, 49കാരനെ മരത്തിൽകെട്ടിവച്ച് സഹായി, രക്ഷകരായി അഗ്നിശമന സേന
Oct 5, 2024 04:19 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) തേക്ക് മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് അവശനിലയിലായ 49കാരന് രക്ഷകരായി പത്തനംതിട്ടയിലെ അഗ്നിശമനാ സേന .

വള്ളിക്കോട് കോട്ടയത്ത് അന്തിച്ചന്ത ജംഗ്ഷനിൽ ഉള്ള സ്വകാര്യ സ്ഥാപനത്തിന്റെ കോംപൌണ്ടിൽ നിന്ന് തേക്ക് മുറിക്കുന്നതിനിടെ സംഭവം .

ഇടതുവശം സ്ടോക്ക് വന്ന് അവശനിലയിലായ മധ്യവയസ്കനെ സഹായി വീണ് പോകാതിരിക്കാനായി മരത്തിൽ വച്ചു കെട്ടി.

എൻ ജെ സ്പൈസെസ് എന്ന സ്ഥാപനത്തിന്റെ സമീപമുള്ള തേക്ക് മരമായിരുന്നു കോന്നി കുമ്മണ്ണൂർ സ്വദേശിയായ തടത്തരികത്തുചരിവ് കാലായിൽ ജലീലും സഹായി മലയാലപ്പുഴ സ്വദേശി പ്രസാദും ചേർന്ന് മുറിച്ചുകൊണ്ടിരുന്നുത്.

പെട്ടന്ന് ജലീലിന് ദേഹാസ്വസ്ഥ്യം നേരിടുകയായിരുന്നു. ഇടത് ഭാഗം സ്ട്രോക്ക് അനുഭവപ്പെട്ട് വീഴാൻ പോയ ജലീലിനെ പ്രസാദ് മരത്തിലേക്ക് തന്നെ പിടിച്ച് കെട്ടുകയായിരുന്നു.

പിന്നാലെ വിവരം അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ പി ദില്ലു, എസ് സതീശൻ, എസ്. ശ്രീകുമാർ,എന്നിവർ മരത്തിനു മുകളിൽ കയറുകയും അതിസാഹസികമായി ജലീലിനെ റെസ്ക്യൂ നെറ്റ് ൽ കയറ്റുകയും മറ്റു സേനാംഗങ്ങളുടെ സഹായത്താൽ രക്ഷപ്പെടുത്തി താഴെ എത്തിക്കുകയുമായിരുന്നു.

ഇയാളെ സേനയുടെ തന്നെ ജീപ്പിൽ പത്തനംതിട്ട സർക്കാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

#Stroke #while #cutting #teak #49year #old #man #tied #tree #rescued #fire #brigade

Next TV

Related Stories
ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

Jun 23, 2025 10:19 PM

ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​...

Read More >>
പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 23, 2025 09:14 PM

പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

Jun 23, 2025 07:20 PM

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ...

Read More >>
Top Stories