#KPCC | ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായി ആചരിക്കാന്‍ കെപിസിസി തീരുമാനം

#KPCC | ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായി ആചരിക്കാന്‍ കെപിസിസി തീരുമാനം
Jul 7, 2024 06:48 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിക്കാൻ കോൺഗ്രസ് തീരുമാനം.

കെ പി സി സിയുടെ തീരുമാനം ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് അറിയിച്ചത്.

അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 18 ന് കോട്ടയം ഡി സി സിയുടെ ആഭിമുഖ്യത്തില്‍ മാമ്മന്‍ മാപ്പിള്ള ഹാളില്‍ നടക്കും.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി അധ്യക്ഷത വഹിക്കുന്ന യോഗം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും.

മറ്റ് ഡി സി സികളുടെയും ബ്ലോക്ക്- മണ്ഡലം - ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ അന്നേ ദിവസം പുഷ്പാര്‍ച്ചന, രക്തദാന ക്യാമ്പ്, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഉമ്മന്‍ചാണ്ടിയുടെ കാരുണ്യ സ്പര്‍ശം ഏറ്റിട്ടുള്ളവരും ഉള്‍പ്പെടെയുള്ളവര്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും കെ പി സി സി വ്യക്തമാക്കി.

#KPCC #decided #celebrate #first #deathanniversary #OommenChandy #grand #manner

Next TV

Related Stories
#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

Oct 5, 2024 10:02 PM

#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

ബസിന്റെ വലതുഭാഗത്ത് ഇടിച്ചുകയറിയ കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സരീഷ്. അരമണിക്കൂറോളം പണിപ്പെട്ടാണ് സരീഷിനെ തകര്‍ന്ന കാറില്‍ നിന്നും...

Read More >>
#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

Oct 5, 2024 09:32 PM

#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു....

Read More >>
#mdma | ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ

Oct 5, 2024 09:23 PM

#mdma | ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ

ഉത്തർപ്രദേശ് സിദ്ധാർഥ് നഗർ സ്വദേശി അബ്ദുറഹ്മാൻ അൻസാരിയാണ് അറസ്റ്റിലായത്...

Read More >>
#Accident | റോഡിലേക്ക് ഒടിഞ്ഞുവീണ മരത്തിൽ സ്‌കൂട്ടറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Oct 5, 2024 09:16 PM

#Accident | റോഡിലേക്ക് ഒടിഞ്ഞുവീണ മരത്തിൽ സ്‌കൂട്ടറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പരവൂർ-പാരിപ്പള്ളി റോഡിൽ അമ്മാരത്തുമുക്കിൽവെച്ച് റോഡിലേക്ക് വീണ മരത്തിൽ സ്കൂട്ടർ...

Read More >>
#ADGPAjithKumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; അജിത് കുമാറിന് നിര്‍ണായകം

Oct 5, 2024 09:00 PM

#ADGPAjithKumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; അജിത് കുമാറിന് നിര്‍ണായകം

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണ് അജിത്കുമാർ പങ്കെടുക്കാതിരുന്നത്....

Read More >>
Top Stories

Entertainment News