#kseb | കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കും, ഉത്തരവിട്ടു

#kseb | കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കും, ഉത്തരവിട്ടു
Jul 6, 2024 05:23 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ചവരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവ്.

കെഎസ്ഇബി ചെയർമാനാണ് അക്രമികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവിട്ടത്. അജ്മൽ,ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിക്കാനാണ് നിർദ്ദേശം.

കെഎസ്ഇബി ഓഫീസ് ആക്രമണത്തിൽ അസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെ നാലുപേർക്ക് മർദ്ദനമേറ്റിരുന്നു.

ഓഫീസിനുളളിൽ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കെഎസ്ഇബി വിലയിരുത്തൽ. ബിൽ അടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം ഉണ്ടായത്.

യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവാണ് തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസിൽ കയറി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട അജ്മൽ.

ബില്ലടയ്ക്കാത്തിനെ തുടർന്ന് വൈദ്യതി കണക്ഷൻ വിച്ഛേദിച്ചതാണ് ആക്രമണത്തിന് കാരണം. കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകർത്ത് ജീവനക്കാരുടെ ദേഹത്ത് പഴകിയ ഭക്ഷണ സാധനങ്ങളും ഒഴിച്ചു.

കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റാണ് അജ്മൽ. ബില്ലടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിച്ചിരുന്നു.

ഓൺലൈനായി ബില്ലടച്ച അജ്മൽ ഉടൻ കണക്ഷൻ പുനർസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇല്ലാത്തതിനാൽ സാധിച്ചിരുന്നില്ല.

കണക്ഷൻ പുനർസ്ഥാപിക്കാനായി ഇന്നലെ വീട്ടിലെത്തിയ ജീവനക്കാരുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ജീവനക്കാർ പൊലീസിൽ പരാതിയും നൽകി. ഇതിൽ പ്രകോപിതനായാണ് ഇന്ന് രാവിലെ ഓഫീസ് ആക്രമിച്ചത്.

#KSEB #office #disconnect #electricity #connection #from #house #attackers #order #said

Next TV

Related Stories
#robberycase | പ്രതികൾക്ക് ജാമ്യം; പാനൂരിലെ കാർ കവർച്ച  തെറ്റിദ്ധാരണ കാരണമെന്ന് ഉടമ മിഥിലാജ്

Oct 5, 2024 01:07 PM

#robberycase | പ്രതികൾക്ക് ജാമ്യം; പാനൂരിലെ കാർ കവർച്ച തെറ്റിദ്ധാരണ കാരണമെന്ന് ഉടമ മിഥിലാജ്

അറസ്റ്റിലായവർ തെറ്റിദ്ധാരണയുടെ പുറത്താണ് കേസിലുൾപ്പെട്ടതെന്ന് കാർ ഉടമ മിഥിലാജ് പറഞ്ഞു....

Read More >>
#KSurendran | ഗുഢാലോചന നടന്നു; ആസൂത്രിതമായി കള്ളക്കേസ് ചമച്ചു, കോടതിക്ക് എല്ലാം ബോധ്യമായെന്ന് കെ സുരേന്ദ്രൻ

Oct 5, 2024 01:05 PM

#KSurendran | ഗുഢാലോചന നടന്നു; ആസൂത്രിതമായി കള്ളക്കേസ് ചമച്ചു, കോടതിക്ക് എല്ലാം ബോധ്യമായെന്ന് കെ സുരേന്ദ്രൻ

യാതൊരുതരത്തിലുള്ള അടിസ്ഥാനവും ഇല്ലാത്ത കേസായിരുന്നു സുന്ദര കേസ്. ഒരു പൊതുപ്രവർത്തകനെതിരേ പട്ടികജാതി പട്ടികവർഗ അതിക്രമ നിയമം...

Read More >>
#Siddique | ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് സിദ്ദിഖ്; നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം

Oct 5, 2024 12:59 PM

#Siddique | ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് സിദ്ദിഖ്; നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം

2016ൽ തിരുവനന്തപുരത്ത് മാസ്‌കോട്ട്‌ ഹോട്ടലിൽ വിളിച്ചുവരുത്തി സിദ്ദിഖ്‌ ബലാത്സംഗം ചെയ്‌തെന്നാണ്‌ അതിജീവിതയുടെ...

Read More >>
#shock | പാടത്ത് മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

Oct 5, 2024 12:32 PM

#shock | പാടത്ത് മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

ഇരുവരെയും നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

Read More >>
#TPRamakrishnan | മുഖ്യമന്ത്രിയുടെ അഭിമുഖം; ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്ന് ടി പി രാമകൃഷ്ണന്‍

Oct 5, 2024 12:26 PM

#TPRamakrishnan | മുഖ്യമന്ത്രിയുടെ അഭിമുഖം; ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്ന് ടി പി രാമകൃഷ്ണന്‍

എന്‍സിപിയിലെ മന്ത്രിമാറ്റ വിഷയം എല്‍ഡിഎഫിന് മുന്നില്‍ വന്നിട്ടില്ലെന്നും ടി പി രാമകൃഷ്ണന്‍...

Read More >>
#Murdercase | കഷായത്തില്‍ വിഷം കലർത്തി കാമുകനെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം; വിചാരണ 15-ന് തുടങ്ങും

Oct 5, 2024 12:10 PM

#Murdercase | കഷായത്തില്‍ വിഷം കലർത്തി കാമുകനെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം; വിചാരണ 15-ന് തുടങ്ങും

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, വി​ഷം ന​ല്‍കി അ​പാ​യ​പ്പെ​ടു​ത്ത​ല്‍, കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ല്‍...

Read More >>
Top Stories










Entertainment News