#RahulGandh | പ്രളയത്തിലെ അസമിന്‍റെ വേദനയും കലാപത്തിലെ മണിപ്പൂരിന്‍റെ കണ്ണീരുമൊപ്പാൻ രാഹുൽ ഗാന്ധി ഇന്നെത്തും

#RahulGandh  |   പ്രളയത്തിലെ അസമിന്‍റെ വേദനയും കലാപത്തിലെ മണിപ്പൂരിന്‍റെ കണ്ണീരുമൊപ്പാൻ രാഹുൽ ഗാന്ധി ഇന്നെത്തും
Jul 8, 2024 07:49 AM | By Sreenandana. MT

ദില്ലി:(truevisionnews.com) ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദർശിക്കും. അസമിലെ പ്രളയബാധിത ജില്ലയായ കാച്ചാറിലാവും ആദ്യം രാഹുൽ ഗാന്ധി എത്തുക. ഇവിടുത്തെ ഫുലെർത്തലിൽ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയവരെ രാഹുൽ ഗാന്ധി കാണും.

ഇതിനു ശേഷമാകും രാഹുൽ ഗാന്ധി മണിപ്പൂരിലെത്തുക. അടുത്തിടെ സംഘർഷം നടന്ന മണിപ്പൂരിലെ ജിരിബാമിലെത്തി പലായനം ചെയ്യേണ്ടി വന്നവരോട് രാഹുൽ സംസാരിക്കും. പിന്നീട് ഇംഫാലിൽ എത്തുന്ന രാഹുൽ ഗാന്ധി ചുരാചന്ദ്പൂരിലും മൊയിറാങിലും ദുരിതാശ്വാസ ക്യംപുകൾ സന്ദർശിക്കും.

രണ്ട് വിഭാഗങ്ങളിലെയും നേതാക്കളുമായി രാഹുൽ ചർച്ച നടത്തും. സംസ്ഥാന ഗവർണ്ണർ അനസൂയ ഉയിക്കയെ കണ്ട ശേഷം രാഹുൽ വാർത്താ സമ്മേളനം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ രണ്ടു സീറ്റുകളിലും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് രാഹുൽ ഗാന്ധിയും സംസ്ഥാന കോൺഗ്രസും. രാഹുലിന്‍റെ സന്ദർശനം ചർച്ച ചെയ്യാൻ കോൺഗ്രസ് എം പിമാർ കൂടി പങ്കെടുത്ത യോഗം ഇന്നലെ ഇംഫാലിൽ ചേർന്നിരുന്നു.

ഇന്ന് രാഹുൽ പി സി സി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. അതേസമയം ഇതാദ്യമായല്ല രാഹുലിന്റെ മണിപ്പൂർ സന്ദർശനം. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി ജെ പിയും മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും കണ്ടില്ലെന്ന് നടക്കുകയാണെന്നും ആവർത്തിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് ആയ ശേഷമുളള ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുൽ മണിപ്പൂർ വിഷയം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ആദ്യ മണിപ്പൂർ സന്ദർശനം.

#Rahul #Gandhi #pain #Assam #flood #tears #Manipur #riots

Next TV

Related Stories
#blackmail  | അർധനഗ്ന വീഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു, അധ്യാപികയുടെ പരാതിയിൽ നാല് വിദ്യാർഥികൾ അറസ്റ്റിൽ

Oct 6, 2024 08:50 AM

#blackmail | അർധനഗ്ന വീഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു, അധ്യാപികയുടെ പരാതിയിൽ നാല് വിദ്യാർഥികൾ അറസ്റ്റിൽ

അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥി രഹസ്യമായി മൊബൈലിൽ പകർത്തി. പിന്നീട് ഇത് കാണിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ...

Read More >>
#missing | ജങ്കാർ യാത്രക്കിടെ മലയാളി പുഴയിലേക്ക് ചാടി; ജോലിക്കായി പോയത് രണ്ട് ദിവസം മുമ്പ്

Oct 6, 2024 07:21 AM

#missing | ജങ്കാർ യാത്രക്കിടെ മലയാളി പുഴയിലേക്ക് ചാടി; ജോലിക്കായി പോയത് രണ്ട് ദിവസം മുമ്പ്

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിൻസന്റ് മൂന്നുപേർക്കൊപ്പം ജോലിക്കായി അസമിലേക്ക് പോയത്. ശനിയാഴ്ച രാവിലെ 11ന്‌ റയിൽവേ സ്റ്റേഷനിൽ...

Read More >>
#Acidattack | പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്ത കാമുകനുനേരെ ആസിഡ് ഒഴിച്ച് യുവതി

Oct 6, 2024 07:07 AM

#Acidattack | പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്ത കാമുകനുനേരെ ആസിഡ് ഒഴിച്ച് യുവതി

യുവാവ് വർഷങ്ങളായി തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്നും ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്നും അതിനാലാണ് ആസിഡ് ഒഴിച്ചതെന്നും യുവതി തന്നോട് പറഞ്ഞതായും...

Read More >>
#accident | വിവാഹസംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

Oct 6, 2024 06:10 AM

#accident | വിവാഹസംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

പോലീസും ദുരന്തനിവാരണസേനയുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ഗര്‍ത്തത്തില്‍നിന്ന്...

Read More >>
#arrest |  16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

Oct 5, 2024 08:35 PM

#arrest | 16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

ഓരോ ദിവസവും വിവിധയിടങ്ങളിൽ നായ്ക്കളെ ചത്തനിലയിൽ കാണപ്പെട്ട് തുടങ്ങിയതോടെയാണ് സംഭവം ഗൗരവമായത്....

Read More >>
#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

Oct 5, 2024 07:28 PM

#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

ബ്രിട്ടീഷ് ഭരണത്തെ പോലെ ഈ കോൺഗ്രസ് കുടുംബവും ദലിതരെയും പിന്നാക്ക വിഭാഗത്തേയും ആദിവാസികളെയും തുല്യരായി...

Read More >>
Top Stories










Entertainment News