#suicide | 7 വര്‍ഷത്തെ ബന്ധം പിരിഞ്ഞു, കാമുകിയെ വെടിവച്ച ശേഷം സ്വയം വെടിയുതിര്‍ത്തു; യുവാവ് മരിച്ചു, പങ്കാളി രക്ഷപ്പെട്ടു

#suicide | 7 വര്‍ഷത്തെ ബന്ധം പിരിഞ്ഞു, കാമുകിയെ വെടിവച്ച ശേഷം സ്വയം വെടിയുതിര്‍ത്തു; യുവാവ് മരിച്ചു, പങ്കാളി രക്ഷപ്പെട്ടു
Jul 5, 2024 09:07 AM | By Athira V

കൊൽക്കത്ത: ( www.truevisionnews.com  )  പങ്കാളിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊൽക്കത്തയിലെ ലേക്ക് ഗാർഡൻസ് ഏരിയയിലെ ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബഡ്ജ് ബഡ്ജിലെ താമസക്കാരാണ് രാകേഷ് കുമാർ ഷായും പങ്കാളി നിക്കു കുമാരി ദുബെയും. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരും കൊൽക്കത്തയിലെ ഗസ്റ്റ് ഹൗസിൽ എത്തിയത്.

വൈകിട്ട് നാലരയോടെ ഗസ്റ്റ് ഹൗസിൽ ഒരു വെടിയൊച്ച മുഴങ്ങുകയായിരുന്നു. തന്‍റെ തുടയിൽ രാകേഷ് വെടിയുതിര്‍ത്തുവെന്ന് പറഞ്ഞ് നിക്കു റിസപ്ഷനിലേക്ക് ഓടിയെത്തി.

റിസപ്ഷനിസ്റ്റുകൾ നിക്കുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് മറ്റൊരു വെടിയൊച്ച കേട്ടത്. ഗസ്റ്റ് ഹൗസ് ജീവനക്കാർ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന രാകേഷിനെയാണ് കണ്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

നിക്കുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിവയറ്റിലും തുടയിലുമാണ് വെടിയേറ്റതെന്ന് ഡോക്ടർമാർ പറഞ്ഞു. ഏകദേശം ഏഴ് വർഷത്തോളമായി നിക്കുവും രാകേഷും ഒന്നിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധം അവസാനിപ്പിക്കാൻ യുവതി ആഗ്രഹിച്ചു. ഇതാണ് രാകേഷിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

#man #shoots #girlfriend #kolkata #lodge #turns #gun #himself #girl #lives #he #dies

Next TV

Related Stories
#stampede | രഥയാത്രയ്ക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്

Jul 7, 2024 11:27 PM

#stampede | രഥയാത്രയ്ക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് ആളുകളാണ്...

Read More >>
#MahuaMoitra | 'ഞാൻ നാദിയയിലുണ്ട്, ഇങ്ങ് പോരേ'യെന്ന് മഹുവ; അപകീർത്തി പരാമർശത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

Jul 7, 2024 09:06 PM

#MahuaMoitra | 'ഞാൻ നാദിയയിലുണ്ട്, ഇങ്ങ് പോരേ'യെന്ന് മഹുവ; അപകീർത്തി പരാമർശത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

ഭോലെ ബാബയെ കുടുക്കാനുള്ള ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച എ പി സിങ്, പൊലീസ്, അഗ്നിശമന, ട്രാഫിക് വകുപ്പുകളിൽ നിന്ന് എടുത്ത ക്ലിയറൻസ് രസീതികൾ...

Read More >>
#burned | ചൂട് പദാർത്ഥം ദേഹത്ത് വീണ് പതിനഞ്ച് പേർക്ക് പൊള്ളൽ; അഞ്ച് പേരുടെ നില ഗുരുതരം

Jul 7, 2024 08:09 PM

#burned | ചൂട് പദാർത്ഥം ദേഹത്ത് വീണ് പതിനഞ്ച് പേർക്ക് പൊള്ളൽ; അഞ്ച് പേരുടെ നില ഗുരുതരം

പകൽ പതിനൊന്നരയോടെയാണ് സംഭവമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിനിടെ, ചില തൊഴിലാളികൾ കൃത്യമായ വിശദീകരണം ആവശ്യപ്പെട്ട് ഫാക്ടറി ഓഫീസ്...

Read More >>
#drowned |കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ നാല്  കുട്ടികൾ മുങ്ങി മരിച്ചു

Jul 7, 2024 08:07 PM

#drowned |കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ നാല് കുട്ടികൾ മുങ്ങി മരിച്ചു

കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച നാല് കുട്ടികളക്കം അഞ്ച് പേരും മുങ്ങിപ്പോയി....

Read More >>
#accident | ശിവസേന നേതാവിന്‍റെ മകൻ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

Jul 7, 2024 05:12 PM

#accident | ശിവസേന നേതാവിന്‍റെ മകൻ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

ഇയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തത്. രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും പൊലീസ്...

Read More >>
#rapecase | പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 10 വർഷം കഠിന തടവ്പ്പു

Jul 7, 2024 04:43 PM

#rapecase | പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 10 വർഷം കഠിന തടവ്പ്പു

2017ൽ നടന്ന സംഭവത്തിലാണ് വിധി. പ്രിതം ഗുപ്ത എന്നയാൾക്കാണ് പ്രത്യേക പോക്സോ കോടതി ശിക്ഷ...

Read More >>
Top Stories