#goondaattack | നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; അ‍ഞ്ച് പേർക്ക് പരിക്ക്

#goondaattack | നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; അ‍ഞ്ച് പേർക്ക് പരിക്ക്
Jul 7, 2024 10:07 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം. മേക്കര കല്ലുവിളയിലാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ അ‍ഞ്ചു പേർക്ക് പരുക്ക്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്.

ബൈക്കിൽ എത്തിയ പത്തോളം പേർ അക്രമം അഴിച്ചു വിട്ടെന്നാണ് പരാതി. വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമം എന്നാണ് പരാതി.

സമീപവാസികൾ ചോദ്യം ചെയ്തതോടെ മടങ്ങിപ്പോയ സംഘം തിരികെയെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. വയോധികനെ അസഭ്യം പറഞ്ഞവരെ മർ​ദിക്കുകയായിരുന്നു. മാരാകായുധങ്ങളുമായെത്തിയായിരുന്നു അക്രമം.

ജോണി എന്ന 51കാരന് മുഖത്തും തലക്കും ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ അനിയനെയും പിടിച്ചുമാറ്റാനെത്തിയ മൂന്നു പേരെയും അക്രമിസംഘം മർദിച്ചു.

സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

#Gangster #attack #Neyyatinkara.

Next TV

Related Stories
#ADGPMRAjithkumar | എഡിജിപിക്കെതിരായ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിൽ; നടപടിയുണ്ടാകുമെന്ന് സൂചന

Oct 6, 2024 06:42 AM

#ADGPMRAjithkumar | എഡിജിപിക്കെതിരായ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിൽ; നടപടിയുണ്ടാകുമെന്ന് സൂചന

തിങ്കളാഴ്ചക്കുള്ളിൽ എഡിജിപിക്കെതിരെ നടപടി വേണമെന്നാണ് സിപിഐയുടെ ആവശ്യം. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കുമെന്ന് സിപിഐക്ക് മുഖ്യമന്ത്രി...

Read More >>
#PVAnwar | മഞ്ചേരിയിലെ നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് അൻവർ; പാർട്ടി പ്രഖ്യാപനം ഇന്നുണ്ടാകും

Oct 6, 2024 06:30 AM

#PVAnwar | മഞ്ചേരിയിലെ നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് അൻവർ; പാർട്ടി പ്രഖ്യാപനം ഇന്നുണ്ടാകും

മലയോരമേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതും ഇപ്പോഴത്തെ നീക്കത്തിന്‍റെ...

Read More >>
#Explosion | എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Oct 6, 2024 06:04 AM

#Explosion | എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ഫയർ ഫോഴ്സും പൊലീസും...

Read More >>
#founddead |   വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 5, 2024 10:43 PM

#founddead | വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം...

Read More >>
Top Stories










Entertainment News