#drowned |കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ നാല് കുട്ടികൾ മുങ്ങി മരിച്ചു

#drowned |കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ നാല്  കുട്ടികൾ മുങ്ങി മരിച്ചു
Jul 7, 2024 08:07 PM | By Susmitha Surendran

ആഗ്ര: (truevisionnews.com)  ഉത്തർപ്രദേശിലെ ആഗ്രയിൽ നാല് കുട്ടികൾ മുങ്ങിമരിച്ചു. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച നാല് കുട്ടികളക്കം അഞ്ച് പേരും മുങ്ങിപ്പോയി. എന്നാൽ ഇവരെ നാട്ടുകാരും പൊലീസും രക്ഷപ്പെടുത്തുകയായിരുന്നു. അഞ്ച് പേരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആഗ്രയിൽ ഖാൻദൗലി പൊലീസ് സ്റ്റേഷൻ പരിധിയിൽ യമുന എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമായിരുന്നു അപകടം. മരിച്ച കുട്ടികൾ എല്ലാവരും പത്ത് വയസിനും പന്ത്രണ്ട് വയസിനും ഇടയിൽ പ്രായമുള്ളവരാണ്.

ഹിന, ഖുഷി, ചന്ദ്രാനി, റിയ എന്നിങ്ങനെയാണ് മരിച്ച കുട്ടികളുടെ പേരുകൾ. കുട്ടികൾക്ക് അപകടം സംഭവിക്കുമ്പോൾ ഒൻപത് പേരാണ് കുളത്തിലുണ്ടായിരുന്നത്.

ഇവരിൽ എട്ട് പേർ കുട്ടികളും ഒരു സ്ത്രീയുമായിരുന്നു. നാല് കുട്ടികൾ മുങ്ങിയപ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരെ പിന്നീട് നാട്ടുകാരാണ് രക്ഷിച്ചത്.

രാവിലെ 10.30ഓടെയാണ് സംഭവം ഉണ്ടായതെന്ന് പ്രദേശത്തെ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സുകന്യ ശർമ പറ‌ഞ്ഞു. സമീപ ഗ്രാമങ്ങളിൽ സാധനങ്ങൾ വിൽക്കാൻ വേണ്ടി കുറച്ച് നാളുകളായി പ്രദേശത്ത് വന്ന് താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് മരിച്ചവരെന്നും പൊലീല് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം പരിശോധനകൾക്കായി അയച്ചു.

#Four #children #drowned #UttarPradesh's #Agra.

Next TV

Related Stories
#Acidattack | പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്ത കാമുകനുനേരെ ആസിഡ് ഒഴിച്ച് യുവതി

Oct 6, 2024 07:07 AM

#Acidattack | പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്ത കാമുകനുനേരെ ആസിഡ് ഒഴിച്ച് യുവതി

യുവാവ് വർഷങ്ങളായി തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്നും ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്നും അതിനാലാണ് ആസിഡ് ഒഴിച്ചതെന്നും യുവതി തന്നോട് പറഞ്ഞതായും...

Read More >>
#accident | വിവാഹസംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

Oct 6, 2024 06:10 AM

#accident | വിവാഹസംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

പോലീസും ദുരന്തനിവാരണസേനയുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ഗര്‍ത്തത്തില്‍നിന്ന്...

Read More >>
#arrest |  16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

Oct 5, 2024 08:35 PM

#arrest | 16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

ഓരോ ദിവസവും വിവിധയിടങ്ങളിൽ നായ്ക്കളെ ചത്തനിലയിൽ കാണപ്പെട്ട് തുടങ്ങിയതോടെയാണ് സംഭവം ഗൗരവമായത്....

Read More >>
#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

Oct 5, 2024 07:28 PM

#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

ബ്രിട്ടീഷ് ഭരണത്തെ പോലെ ഈ കോൺഗ്രസ് കുടുംബവും ദലിതരെയും പിന്നാക്ക വിഭാഗത്തേയും ആദിവാസികളെയും തുല്യരായി...

Read More >>
#brutallybeaten |  നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

Oct 5, 2024 07:27 PM

#brutallybeaten | നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

സ്വരൂപ് നഗറിലെ ലജ്പത് ഭവനിലാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ നടന്നത്....

Read More >>
#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 5, 2024 05:35 PM

#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹെഡ്മാസ്റ്റർക്കും കുട്ടിയെ പരിശോധിച്ച അധ്യാപകർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം...

Read More >>
Top Stories










Entertainment News