#buildingfall | കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം ഇളകിവീണ് ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

#buildingfall | കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം ഇളകിവീണ് ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്
Jul 7, 2024 10:42 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ആറ്റിങ്ങലില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേക്ക് സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകിവീണ് ഗുരുതര പരിക്ക്.

പാലസ് റോഡ് ഗവണ്‍മെന്റ് ടൗണ്‍ യു.പി.എസിന് സമീപത്തെ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേക്കാണ് മേല്‍ക്കൂരയുടെ ഒരു ഭാഗം ഇളകി വീണത്. ബസ് സ്റ്റോപ്പിന് സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗമാണ് ഇളകിവീണ് അപകടം ഉണ്ടായത്.

ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തോളെല്ലിന് ഗുരുതരപരിക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി വെഞ്ഞാറമൂട്ടില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇളകിവീണ മേല്‍ക്കൂരയുടെ ഭാഗത്തിന് നല്ല ഭാരം ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്.

#Part #roof #building #shook #student #seriously #injured #waiting #bus

Next TV

Related Stories
#PVAnwar | മഞ്ചേരിയിലെ നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് അൻവർ; പാർട്ടി പ്രഖ്യാപനം ഇന്നുണ്ടാകും

Oct 6, 2024 06:30 AM

#PVAnwar | മഞ്ചേരിയിലെ നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് അൻവർ; പാർട്ടി പ്രഖ്യാപനം ഇന്നുണ്ടാകും

മലയോരമേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതും ഇപ്പോഴത്തെ നീക്കത്തിന്‍റെ...

Read More >>
#Explosion | എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Oct 6, 2024 06:04 AM

#Explosion | എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ഫയർ ഫോഴ്സും പൊലീസും...

Read More >>
#founddead |   വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 5, 2024 10:43 PM

#founddead | വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം...

Read More >>
#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

Oct 5, 2024 10:02 PM

#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

ബസിന്റെ വലതുഭാഗത്ത് ഇടിച്ചുകയറിയ കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സരീഷ്. അരമണിക്കൂറോളം പണിപ്പെട്ടാണ് സരീഷിനെ തകര്‍ന്ന കാറില്‍ നിന്നും...

Read More >>
Top Stories










Entertainment News