#vizhinjamport | വിഴിഞ്ഞം തുറമുഖം: സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; നബാർഡിൽ നിന്ന് വായ്പയെടുക്കും

#vizhinjamport | വിഴിഞ്ഞം തുറമുഖം: സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; നബാർഡിൽ നിന്ന് വായ്പയെടുക്കും
Jul 5, 2024 07:39 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com)വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം. 2100 കോടി രൂപ നബാർഡിൽ നിന്ന് വായ്പയെടുക്കാൻ തുറമുഖ വകുപ്പിൽ ധാരണയായി.

അദാനി ഗ്രൂപ്പിന് നൽകേണ്ട പദ്ധതി വിഹിതത്തിനും അനുബന്ധ ചെലവുകൾക്കുമായി 3000 കോടി രൂപയാണ് ആകെ വേണ്ടത്. പുലിമുട്ട് നിർമാണത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കിയതിന് അദാനി ഗ്രൂപ്പിന് സർക്കാർ നൽകാനുള്ളത് 520 കോടി രൂപയാണ്.

ഗ്യാപ് വയബിലിറ്റി ഫണ്ടിലെ സംസ്ഥാനവിഹിതം അദാനിക്ക് 490 കോടി രൂപ, റെയിൽ, ദേശീയപാത പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിന് 360 കോടി രൂപ,

കെഎഫ്സിയിൽനിന്ന് എടുത്ത ഇടക്കാല വായ്പ തിരിച്ചടവ് 425 കോടിരൂപ, വിഴിഞ്ഞം- ബാലരാമപുരം ഭൂഗർഭ റെയിൽപ്പാത നിർമാണം 1200 കോടി രൂപ

ഇങ്ങനെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ഇനി വേണ്ടത് 2995 കോടി രൂപയാണ്.ഇതിലെ അടിയന്തര ചെലവുകളിലേക്കാണ് 2100 കോടി രൂപ നബാർഡിൽ നിന്ന് വായ്പ എടുക്കാനുള്ള തീരുമാനം.

വായ്പയ്ക്കുള്ള അനുമതി നേരത്തെ മന്ത്രിസഭായോഗം നൽകിയിരുന്നു. 8.4% ആണ് പലിശനിരക്ക്. ഹെഡ് കോയിൽ നിന്ന് വായ്പ കൊടുക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും പലിശ നിരക്ക് കുറവായതിനാൽ നബാർഡിനെ തിരഞ്ഞെടുക്കുകയായിരുന്നു.

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എന്ന സർക്കാർ കമ്പനിയായ വിസിലിന്റെ പേരിലാണ് വായ്പയെടുക്കുന്നത്. വായ്പാ തിരിച്ചടവ് ബജറ്റിൽ വകയിരുത്തണമെന്ന് നിർദ്ദേശം അംഗീകരിച്ചപ്പോളാണ് വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയ്യാറായത്.

ഈ മാസം തന്നെ നബാർഡുമായുള്ള വായ്പ കരാറിൽ വിസിൽ ഒപ്പിടും. വേണ്ടിവരുന്ന ബാക്കി തുക പിന്നീട് കടമെടുക്കാനാണ് തീരുമാനം.

അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12-ന് നടക്കും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുള്ള മദർഷിപ്പാവും ആദ്യം വിഴിഞ്ഞത്തെത്തുക.

അന്നേ ദിവസം തുറമുഖത്ത് എത്തുന്ന കണ്ടെയ്നർ കപ്പലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കും. ഇതിന്റെ മുന്നോടിയായി നാളെ വൈകുന്നേരം മൂന്ന് മണിക്ക് സംഘാടകസമിതി യോഗം വിഴിഞ്ഞത്ത് ചേരും.

ബാർജുകളിലെത്തിക്കുന്ന കണ്ടെയ്നറുകൾ ഇറക്കിയും കയറ്റിയുമാണ് ട്രയൽ റൺ നടത്തുന്നത്. സെമി ഓട്ടോമാറ്റിക് രീതിയിലാണ് ക്രെയിനിന്റെ പ്രവർത്തനം.

ട്രയൽ വിജയകരമായാൽ ഓണത്തിന് തുറമുഖം കമ്മീഷൻ ചെയ്യുന്നത് സർക്കാർ ആലോചിക്കും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തുറമുഖ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

മലയാളികള്‍ക്ക് ഓണസമ്മാനമായി തുറമുഖം കമ്മീഷന്‍ ചെയ്യുമെന്ന് അദാനി ​ഗ്രൂപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം.

ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്കെത്താവുന്ന സൗകര്യം വിഴിഞ്ഞത്തുണ്ട്.

#solution #financial #crisis #vizhinjamport #construction

Next TV

Related Stories
#ADGPMRAjithkumar | എഡിജിപിക്കെതിരായ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിൽ; നടപടിയുണ്ടാകുമെന്ന് സൂചന

Oct 6, 2024 06:42 AM

#ADGPMRAjithkumar | എഡിജിപിക്കെതിരായ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിൽ; നടപടിയുണ്ടാകുമെന്ന് സൂചന

തിങ്കളാഴ്ചക്കുള്ളിൽ എഡിജിപിക്കെതിരെ നടപടി വേണമെന്നാണ് സിപിഐയുടെ ആവശ്യം. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കുമെന്ന് സിപിഐക്ക് മുഖ്യമന്ത്രി...

Read More >>
#PVAnwar | മഞ്ചേരിയിലെ നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് അൻവർ; പാർട്ടി പ്രഖ്യാപനം ഇന്നുണ്ടാകും

Oct 6, 2024 06:30 AM

#PVAnwar | മഞ്ചേരിയിലെ നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് അൻവർ; പാർട്ടി പ്രഖ്യാപനം ഇന്നുണ്ടാകും

മലയോരമേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതും ഇപ്പോഴത്തെ നീക്കത്തിന്‍റെ...

Read More >>
#Explosion | എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Oct 6, 2024 06:04 AM

#Explosion | എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ഫയർ ഫോഴ്സും പൊലീസും...

Read More >>
#founddead |   വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 5, 2024 10:43 PM

#founddead | വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം...

Read More >>
Top Stories










Entertainment News