#ganja | സ്‌കൂള്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം; കോഴിക്കോട് സ്വദേശി പിടിയില്‍

#ganja |  സ്‌കൂള്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം; കോഴിക്കോട് സ്വദേശി പിടിയില്‍
Oct 5, 2024 10:57 PM | By Athira V

കോഴിക്കോട്യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തിയ നടുവണ്ണൂര്‍ സ്വദേശി പിടിയില്‍. മന്ദങ്കാവ് മണ്ണാങ്കണ്ടി മീത്തല്‍ ശ്രീജിത്ത് (21) ആണ് പൊലീസ് പിടിയിലായത്.

ഇയാളില്‍ നിന്ന് 1.750 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.

കോഴിക്കോട് റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നാര്‍കോട്ടിക്‌സ് സ്‌ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും ബാലുശ്ശേരി എസ്.ഐ സുജിലേഷിന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് പ്രതിയെ കഞ്ചാവ് സഹിതം പിടികൂടിയത്. ശ്രീജിത്തിനെ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.

എസ്.ഐ.മാരായ മുഹമ്മദ് പുതുശ്ശേരി, അബ്ദുൾ റഷീദ്, എ.എസ്.ഐ. സുരാജ്, സീനിയർ സിവിൽ ഓഫീസർമാരായ രജീഷ്,അഭിഷ എന്നിവരും സ്ക്വാഡിലെ സിഞ്ചുദാസ് ,മുഹമ്മദ് ഷാഫി, മുനീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തുടർന്നും മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ.ദിനേശ് ടി.പി. പറഞ്ഞു.

#Cannabis #distribution #targeting #school #students #youth #native #Kozhikode #arrested

Next TV

Related Stories
#founddead |   വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 5, 2024 10:43 PM

#founddead | വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം...

Read More >>
#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

Oct 5, 2024 10:02 PM

#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

ബസിന്റെ വലതുഭാഗത്ത് ഇടിച്ചുകയറിയ കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സരീഷ്. അരമണിക്കൂറോളം പണിപ്പെട്ടാണ് സരീഷിനെ തകര്‍ന്ന കാറില്‍ നിന്നും...

Read More >>
#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

Oct 5, 2024 09:32 PM

#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു....

Read More >>
#mdma | ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ

Oct 5, 2024 09:23 PM

#mdma | ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ

ഉത്തർപ്രദേശ് സിദ്ധാർഥ് നഗർ സ്വദേശി അബ്ദുറഹ്മാൻ അൻസാരിയാണ് അറസ്റ്റിലായത്...

Read More >>
Top Stories










Entertainment News