#arrest | തളിപ്പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ പിടിയിൽ

#arrest | തളിപ്പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ പിടിയിൽ
Jul 4, 2024 09:56 PM | By VIPIN P V

തളിപ്പറമ്പ്: (truevisionnews.com) കുറുമാത്തൂര്‍ പൊക്കുണ്ട് ടൗണില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി പട്ടാപ്പകല്‍ മോഷ്ടിച്ച സംഘം ഇരിട്ടി പോലീസിന്റെ പിടിയിലായി.

മട്ടന്നൂര്‍ പഴശിയിലെ കെ.റൗഫ്(35), കല്ലൂരിലെ പി.റമീസ്(34) എന്നിവരാണ് പിടിയിലായത്.

27-ന് രാവിലെ കരിക്കോട്ടക്കരിയിലെ തോമസിന്റെ ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിക്കവെയാണ് സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ഇവര്‍ പിടിയിലായത്.

കൂനത്തെ വെല്‍ഡിംഗ് ജോലിക്കാരനായ കേളോത്ത് വീട്ടില്‍ കെ.ജയരാജന്റെ KL59 M 752 നമ്പര്‍ പ്രൈവറ്റ് ഓട്ടോറിക്ഷയുടെ 5700 രൂപ വിലമതിക്കുന്ന എക്‌സൈഡ് കമ്പനിയുടെ ബാറ്ററിയാണ് മോഷ്ടിക്കപ്പെട്ടത്.

കുറുമാത്തൂരില്‍ കഴിഞ്ഞ ജൂണ്‍-27 ന് ഉച്ചക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരുന്നു സംഭവം.

ജയരാജന്‍ കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ കുറുമാത്തൂര്‍ ശാഖയിലേക്ക് വന്നതായിരുന്നു. ടാക്‌സി സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷ നിര്‍ത്തി ബാങ്കിലേക്ക് പോയപ്പോഴായിരുന്നു മോഷണം.

രണ്ടാഴ്ച്ച മുമ്പ് വാങ്ങിയ പുതിയ ബാറ്ററിയാണ് വെള്ള നിറത്തിലുള്ള കാറിലെത്തിയവര്‍ മോഷ്ടിച്ചത്.

കാര്‍ ഓട്ടോറിക്ഷയോട് ചേര്‍ത്ത് നിര്‍ത്തിയശേഷം പുറത്തിറങ്ങിയ മോഷ്ടാവ് തിരക്കേറിയ സ്ഥലത്തുനിന്നും ആരുടേയും കണ്ണില്‍പെടാതെ ബാറ്ററി മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

#Two #persons #stole #battery #autorickshaw #parked #arrested

Next TV

Related Stories
#founddead |   വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 5, 2024 10:43 PM

#founddead | വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം...

Read More >>
#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

Oct 5, 2024 10:02 PM

#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

ബസിന്റെ വലതുഭാഗത്ത് ഇടിച്ചുകയറിയ കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സരീഷ്. അരമണിക്കൂറോളം പണിപ്പെട്ടാണ് സരീഷിനെ തകര്‍ന്ന കാറില്‍ നിന്നും...

Read More >>
#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

Oct 5, 2024 09:32 PM

#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു....

Read More >>
Top Stories










Entertainment News