Jul 4, 2024 08:04 PM

കണ്ണൂർ: ( www.truevisionnews.com  ) വീട്ടില്‍നിന്ന് കൂടോത്രത്തിന് സമാനമായ രൂപങ്ങളും തകിടുകളും കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ.

ദൃശ്യങ്ങൾ പഴയതാണെന്നും തന്നെ അപായപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം, സംഭവത്തിന്റെ കൂടുതൽ കാര്യങ്ങൾ രാജ്മോഹൻ ഉണ്ണിത്താനോട് ചോദിക്കണമെന്നും കൂട്ടിച്ചേർത്തു.

സുധാകരന്‍റെ കണ്ണൂരിലെ വീട്ടിൽനിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒന്നര വർഷം മുമ്പത്തെ ദൃശ്യങ്ങളാണിത്.

ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നതും തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകുന്നതും ദൃശ്യങ്ങളിൽ കേള്‍ക്കാം.

#visuals #finding #black #magic #are #old #ksudhakaran #said #no #one #can #harm #him

Next TV

Top Stories