#SureshGopi | ടൂറിസം രാഷ്ട്രീയ ജാതി-മത ചിന്തകൾക്ക് അതീതമായി വിപുലീകരിക്കണം, വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് - സുരേഷ് ഗോപി

#SureshGopi | ടൂറിസം രാഷ്ട്രീയ ജാതി-മത ചിന്തകൾക്ക് അതീതമായി വിപുലീകരിക്കണം, വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് - സുരേഷ് ഗോപി
Jul 7, 2024 12:51 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ടൂറിസം മേഖലയെ രാഷ്ട്രീയ ജാതി മത ചിന്തകൾക്ക് അതീതമായി വിപുലീകരിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി.

കേരള ടൂറിസം ഡെവലപ്മെൻറ് അസോസിയേഷൻ ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് ടൂറിസം വികസനത്തിൽ വളരെ വലിയ സാധ്യതകളാണ് ഉള്ളതെന്നും അത് ശരിയായി ഉപയോഗിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

സ്പിരിച്വൽ ടൂറിസം മേഖലയ്ക്ക് വളരെ വലിയ സാധ്യതകളാണുള്ളത്. പുതിയ സ്പിരിച്വൽ ടൂറിസം സർക്യൂട്ടുകൾ കേരളത്തിലും ദക്ഷിണേന്ത്യയിലും രൂപപ്പെടുത്തി അന്തർദേശീയ തലത്തിൽ മാർക്കറ്റ് ചെയ്യാൻ ടൂർ ഓപ്പറേറ്റർമാർ തയ്യാറാകണം.

കേരളത്തിന്റെ ടൂറിസം മേഖലയുടെ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം കെ.ടി.ഡി.എ ഭാരവാഹികൾ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പു നൽകി.

കെ.ടി.ഡി.എ ജനറൽ കൺവീനർ എസ്.എൻ. രഘുചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ, ട്രഷറർ സിജി നായർ, രക്ഷാധികാരി എം.ആർ നാരായണൻ, സെക്രട്ടറി പ്രസാദ് മാഞ്ഞാലി, സംസ്ഥാന കമ്മിറ്റി അംഗം വിജയകുമാർ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

#Tourism #expanded #political #caste #religion #considerations #not #mix #politics #development #SureshGopi

Next TV

Related Stories
#founddead |   വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 5, 2024 10:43 PM

#founddead | വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം...

Read More >>
#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

Oct 5, 2024 10:02 PM

#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

ബസിന്റെ വലതുഭാഗത്ത് ഇടിച്ചുകയറിയ കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സരീഷ്. അരമണിക്കൂറോളം പണിപ്പെട്ടാണ് സരീഷിനെ തകര്‍ന്ന കാറില്‍ നിന്നും...

Read More >>
#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

Oct 5, 2024 09:32 PM

#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു....

Read More >>
Top Stories










Entertainment News