#PinarayiVijayan | 'എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ' - മുഖ്യമന്ത്രി

#PinarayiVijayan | 'എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ' - മുഖ്യമന്ത്രി
Jul 4, 2024 11:56 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമമെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി നിയമസഭയിൽ പറ‍ഞ്ഞു.

എസ്എഫ്ഐ പ്രവർത്തനം നടത്തിയതിന്റെ പേരിൽ 35 പേർ കൊലചെയ്യപ്പെട്ടു. ഇത്തരം ഒരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോയെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു.

കൊല നടത്തുക അതിനെ നിർലജ്ജം ന്യായീകരിക്കുക, കൊലയാളികളെ സംരക്ഷിക്കുക ഇതാണ് പ്രതിപക്ഷ നേതാക്കൾ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ. നിങ്ങൾ നടത്തിയ ആക്രമങ്ങളെ നേരിട്ടുകൊണ്ട് അല്ലേ എസ്എഫ്ഐ വളർന്നുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പടിപടിയുള്ള വളർച്ചയായിരുന്നില്ലേ എസ്എഫ്ഐയുടേത്. നടക്കാൻ പാടില്ലാത്തത് നടക്കുന്നുണ്ടെങ്കിൽ അതിനെ ന്യായീകരിക്കുന്നത് ഞങ്ങടെ പണിയല്ല.

തെറ്റിനെ തെറ്റായി തന്നെ പറയുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എസ്എഫ്ഐ നിറഞ്ഞുനിൽക്കുന്ന പ്രസ്ഥാനമാണ്. അതിനെ താറടിച്ച് കാണിക്കാൻ ശ്രമിക്കുന്നത്.

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടാകുന്നത് നിർഭാഗ്യകരമായ കാര്യം. അത് ഒഴിവാക്കാൻ വിദ്യാർത്ഥി സംഘടനകളും സ്ഥാപനവും പരിശ്രമം നടത്തണം.

സംഘർഷം ഉണ്ടാകുമ്പോൾ ഒരു പ്രത്യേക വിദ്യാർത്ഥി സംഘടനയെ താറടിക്കാനുള്ള കാഴ്ചപ്പാട് പ്രശ്നങ്ങളെ സങ്കീർണമാക്കും. മരംകണ്ട് കാട് കാണുന്നില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്.

സംഘർഷത്തിൽ നടപടി ഉണ്ടാകും. അതിൽ പെട്ടവർ നടപടി നേരിടുക തന്നെ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്.

അതിനെ കാണാതെ ക്യാമ്പസുകളിൽ ആകെ ഗുണ്ടാവിളയാട്ടം എന്ന് പ്രചരിപ്പിക്കരുത്. പക്ഷപാരമായ പ്രചരണത്തിന് സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടാകാം.

സർക്കാരിന് അത് അംഗീകരിക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നവകേരള യാത്രക്കിടെയുണ്ടായ പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനംമെന്ന് വിശേഷിപ്പിച്ചു.

തന്റെ വാഹനത്തിലേക്ക് ചാടി എത്തിയവരെ രക്ഷപ്പെടുത്തുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേഹത്ത് വാഹനം തട്ടാതിരിക്കാൻ ആണ് പിടിച്ചുമാറ്റിയത്.

ഞാൻ കണ്ടതാണ് ഞാൻ പറയുന്നത്. ഇന്നലെയും പറഞ്ഞു ഇന്നും പറഞ്ഞു നാളെയും പറയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

#Deliberate #attempt #defame #SFI #movement #grew #thunderbolts #ChiefMinister

Next TV

Related Stories
#shibinmurdercase | ഷിബിന്‍ കൊലക്കേസ്; പ്രതികളായ ഏഴ് ലീഗ് പ്രവര്‍ത്തകരെ നാട്ടിലെത്തിക്കാന്‍  ശ്രമം തുടങ്ങി

Oct 5, 2024 05:01 PM

#shibinmurdercase | ഷിബിന്‍ കൊലക്കേസ്; പ്രതികളായ ഏഴ് ലീഗ് പ്രവര്‍ത്തകരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

നിലവില്‍ ഏഴു പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു....

Read More >>
#attack | കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂര മർദ്ദനം

Oct 5, 2024 04:33 PM

#attack | കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂര മർദ്ദനം

ഇന്ധനം നിറച്ച ശേഷം പണം കൈമാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മർദ്ദനത്തിന്...

Read More >>
#fireforce | തേക്ക് മുറിക്കുന്നതിനിടെ സ്ട്രോക്ക്, 49കാരനെ മരത്തിൽകെട്ടിവച്ച് സഹായി, രക്ഷകരായി അഗ്നിശമന സേന

Oct 5, 2024 04:19 PM

#fireforce | തേക്ക് മുറിക്കുന്നതിനിടെ സ്ട്രോക്ക്, 49കാരനെ മരത്തിൽകെട്ടിവച്ച് സഹായി, രക്ഷകരായി അഗ്നിശമന സേന

വള്ളിക്കോട് കോട്ടയത്ത് അന്തിച്ചന്ത ജംഗ്ഷനിൽ ഉള്ള സ്വകാര്യ സ്ഥാപനത്തിന്റെ കോംപൌണ്ടിൽ നിന്ന് തേക്ക് മുറിക്കുന്നതിനിടെ സംഭവം...

Read More >>
#sexuallyassault | അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി; 54 -കാരന് 30 വർഷം കഠിന തടവ്

Oct 5, 2024 04:08 PM

#sexuallyassault | അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി; 54 -കാരന് 30 വർഷം കഠിന തടവ്

വടക്കേക്കാട് പോലീസ് എടുത്ത കേസിലാണ് എടക്കദേശം സ്വദേശി 54 വയസ്സുള്ള അഷറഫിനെ കോടതി...

Read More >>
#GSudhakaran | ‘ചട്ടം ഇരുമ്പുലക്കയൊന്നുമല്ലല്ലോ, 75 വയസ്സിലെ വിരമിക്കൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല’; സി.പി.എമ്മിലെ പ്രായപരിധി നിബന്ധനക്കെതിരെ ജി. സുധാകരൻ

Oct 5, 2024 03:51 PM

#GSudhakaran | ‘ചട്ടം ഇരുമ്പുലക്കയൊന്നുമല്ലല്ലോ, 75 വയസ്സിലെ വിരമിക്കൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല’; സി.പി.എമ്മിലെ പ്രായപരിധി നിബന്ധനക്കെതിരെ ജി. സുധാകരൻ

അവരുടെ താല്പര്യങ്ങളാണ് നോക്കേണ്ടത്. തോക്കുമെന്ന് മനസിലാക്കിയിട്ട് അസംബ്ലിയിലും പാര്‍ലമെന്റിലും ആളെ നിര്‍ത്തിയിട്ട് കാര്യമുണ്ടോ? ആയാള്‍...

Read More >>
#PVAnwar   | പി വി അന്‍വര്‍ ഡിഎംകെ മുന്നണിയിലേക്ക് ? ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച

Oct 5, 2024 03:50 PM

#PVAnwar | പി വി അന്‍വര്‍ ഡിഎംകെ മുന്നണിയിലേക്ക് ? ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച

പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അന്‍വര്‍ തുടങ്ങിയെന്നാണ് വിവരം....

Read More >>
Top Stories