ചാരുംമൂട്: ( truevisionnews.com) ജീവകാരുണ്യ സംഘടനയുടെ പേരിൽ പണപ്പിരിവിനെത്തി വീട്ടമ്മയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു.
ശാസ്താംകോട്ട മുതുപിലാക്കാട് ചെന്നല്ലൂർ വീട്ടിൽ അനിൽകുമാറിനെ(45) യാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്ത്ത്.
സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ പിരിവിനെന്നു പറഞ്ഞെത്തിയ ഇയാൾ ഗ്യാസ് ലീക്ക് ഉണ്ടെന്ന് പറഞ്ഞാണ് വീടിനുള്ളിൽ കയറിയത്.
ഈ സമയം വീട്ടമ്മമാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാർ തടഞ്ഞുവെച്ചാണ് ഇയാളെ പോലീസിൽ ഏല്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
#Arrested #gathering #name #charity #organization