#veenageorge | മുഖ്യമന്ത്രിയുടെ നിര്‍ദേശം, ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേര് പ്രസിദ്ധീകരിക്കാൻ മന്ത്രിയുടെ നടപടി

#veenageorge | മുഖ്യമന്ത്രിയുടെ നിര്‍ദേശം, ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേര് പ്രസിദ്ധീകരിക്കാൻ മന്ത്രിയുടെ നടപടി
Jul 8, 2024 06:18 PM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

പാമ്പ് കടിയേറ്റാല്‍ വളരെപ്പെട്ടെന്ന് ആന്റീവെനം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് അധിക ദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാക്കേണ്ടതുണ്ട്.

താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലാണ് ആന്റീവെനം ലഭ്യമാക്കിയിട്ടുള്ളത്. പരമാവധി ആശുപത്രികളില്‍ ആന്റിവെനം ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

മതിയായ ആന്റിവെനം ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.-ന് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

directed-to-publish-names-of-hospitals-providing-anti-snake-venom-for-treatment-of-snake-bites

Next TV

Related Stories
#PMManoj | ‘എടാ മോനേ ഇത് പാർട്ടി വേറെ, തരത്തിൽ പോയി കളിക്ക്’; അൻവറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Oct 6, 2024 04:32 PM

#PMManoj | ‘എടാ മോനേ ഇത് പാർട്ടി വേറെ, തരത്തിൽ പോയി കളിക്ക്’; അൻവറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

ഇനി സിപിഎം ഉണ്ടാകുമോ എന്ന്. ഒന്നും സംഭവിച്ചില്ല. 1987ൽ വൻ ഭൂരിപക്ഷം നേടി എൽഡിഎഫ് വന്നു. എംവിആറിന്റെ പാർട്ടി സഭയിലെ ഏകാംഗ...

Read More >>
#PKFiros | 'ജലീൽ മലപ്പുറത്തെ ഒറ്റുകൊടുക്കുകയാണ്; പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയണം' - പി.കെ. ഫിറോസ്

Oct 6, 2024 04:16 PM

#PKFiros | 'ജലീൽ മലപ്പുറത്തെ ഒറ്റുകൊടുക്കുകയാണ്; പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയണം' - പി.കെ. ഫിറോസ്

എന്നാൽ, തന്‍റെ പരാമർശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്‍റെ നന്മക്കുവേണ്ടിയാണ് താൻ പറഞ്ഞതെന്നും ജലീൽ മറുപടി...

Read More >>
#treefell |  പേരാമ്പ്ര കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

Oct 6, 2024 04:14 PM

#treefell | പേരാമ്പ്ര കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി സുരേഷ് ബാബുവിന്റെ വീടിന് മുകളിലേക്ക്...

Read More >>
#lottery  | 70 ലക്ഷം ആർക്ക്? അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Oct 6, 2024 03:22 PM

#lottery | 70 ലക്ഷം ആർക്ക്? അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#kudumbashree  | ഗവണ്‍മെന്റ് ഒരു ഫുട്ബോള്‍ വാങ്ങിതരാമോ?..; കുട്ടികളുടെ കത്തിന് സമ്മാനമായി ലഭിച്ചത് മൂന്ന് ഫുട്‌ബോളുകള്‍

Oct 6, 2024 03:18 PM

#kudumbashree | ഗവണ്‍മെന്റ് ഒരു ഫുട്ബോള്‍ വാങ്ങിതരാമോ?..; കുട്ടികളുടെ കത്തിന് സമ്മാനമായി ലഭിച്ചത് മൂന്ന് ഫുട്‌ബോളുകള്‍

പൊട്ടിയ ബാസ്‌കറ്റ്‌ബോള്‍ ഉപയോഗിച്ചാണ് ഞങ്ങള്‍ ദിവസവും ഫുട്ബോള്‍ കളിക്കുന്നത്. ഗവണ്‍മെന്റ് ഒരു ഫുട്ബോള്‍ വാങ്ങിതരാമോ'....

Read More >>
#kingcobra |  ജനവാസമേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ പിടികൂടി

Oct 6, 2024 02:53 PM

#kingcobra | ജനവാസമേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ പിടികൂടി

വനം വകുപ്പ് സംഘവും പാമ്പുപിടിക്കൽ വിദഗ്ധന്‍ റോയ് തോമസും എത്തി....

Read More >>
Top Stories