#Kalamurdercase | മാന്നാർ കല കൊലപാതക കേസ്: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

#Kalamurdercase | മാന്നാർ കല കൊലപാതക കേസ്: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Jul 3, 2024 07:33 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും പങ്കുള്ളവരാണ് കസ്റ്റഡിയിലുള്ളത്.ഇവരെ വിശദമായി ചോദ്യം ചെയ്യും.

അനിൽകുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.

ശാസ്ത്രീയ പരിശോധനക്ക് ശേഷമേ മൃതദേഹം കലയുടേതാണോ എന്ന കാര്യത്തിൽ വ്യക്തത വരൂ. അനിൽകുമാറിനെ പ്രതിചേർത്ത് എഫ്ഐആർ തയ്യാറാക്കുമെന്നും ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

2008ലാണ് കലയെ കാണാതായത്. കൊലപാതകത്തിന് പിന്നിൽ ഭർത്താവ് അനിലിനെ സംശയിക്കുന്നുണ്ട്.

എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭർത്താവ് അനിൽ നാട്ടിലെത്തിയാൽ മാത്രമേ ഉറപ്പിച്ച് പറയാൻ കഴിയൂ എന്ന് പൊലീസ് പറയുന്നു.

വ്യക്തിപരമായ കാരണങ്ങൾ തന്നെയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊന്നുകുഴിച്ചുമൂടിയെന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ മാവേലിക്കര മാന്നാറിലെ ഇലമന്നൂരിലെ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിൽ കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ ലഭിച്ചിരുന്നു.

ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ ഇത് കലയുടേതെന്ന് സ്ഥിരീകരിക്കാനാകൂ. മൃതദേഹം കുഴിച്ചിട്ടപ്പോൾ രാസവസ്‌തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്.

സംഭവത്തിൽ കലയുടെ ഭർത്താവ് അനിൽ കുമാറിന്റെ സഹോദരീഭർത്താവ് അടക്കം അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലാണ്.

സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അനിലും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്ന് ഇവർ പൊലീസിന് മൊഴിനൽകിയിരുന്നു.

#Mannar #Kalamurdercase #Arrest #those #custody #recorded #today

Next TV

Related Stories
#traindeath | റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു: യുവതിക്ക് ദാരുണാന്ത്യം

Jul 8, 2024 11:07 AM

#traindeath | റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു: യുവതിക്ക് ദാരുണാന്ത്യം

ജോലിക്കു പോകാനായി റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെയാണ്...

Read More >>
#PinarayiVijayan | കോഴ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം അന്വേഷിക്കും, തള്ളാതെ മുഖ്യമന്ത്രി

Jul 8, 2024 10:49 AM

#PinarayiVijayan | കോഴ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം അന്വേഷിക്കും, തള്ളാതെ മുഖ്യമന്ത്രി

സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാള്‍ പാര്‍ട്ടിക്ക് കൈമാറിയതായാണ് സൂചന. പരാതിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക...

Read More >>
#Attemptedrobbery |കോഴിക്കോട്  ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി

Jul 8, 2024 10:38 AM

#Attemptedrobbery |കോഴിക്കോട് ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി

ഭിത്തി തുരന്നു കള്ളൻ അകത്തുകയറി. ജീവനക്കാരുടെ ഇടപെടൽ മൂലം മോഷണം തടയാനായി....

Read More >>
#Accident | സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

Jul 8, 2024 10:34 AM

#Accident | സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

ഈ സമയത്ത് വളരെ കുറച്ച് കുട്ടികളെ ബസിലുണ്ടായിരുന്നുളളു. അതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാർത്ഥികളുടെ പരിക്ക്...

Read More >>
#Kalamurdercase |കാറിൽ രണ്ട്  പേർക്കിടയിൽ കലയുടെ മൃതദേഹം, കൂടെ പിക്കാസും മൺവെട്ടിയും; അർധരാത്രി ഞെട്ടി സോമൻ

Jul 8, 2024 10:30 AM

#Kalamurdercase |കാറിൽ രണ്ട് പേർക്കിടയിൽ കലയുടെ മൃതദേഹം, കൂടെ പിക്കാസും മൺവെട്ടിയും; അർധരാത്രി ഞെട്ടി സോമൻ

പ്രതികൾക്കെതിരെയുള്ള ശക്തമായ തെളിവാണു സോമന്റെ മൊഴിയെന്നാണു വിലയിരുത്തൽ....

Read More >>
#bodyfound |   വടകരയിൽ കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Jul 8, 2024 10:14 AM

#bodyfound | വടകരയിൽ കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചേളാരിയിൽനിന്നെത്തിയ പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് വീശുവല ഉപയോഗിച്ച്...

Read More >>
Top Stories