#Kalamurdercase |കാറിൽ രണ്ട് പേർക്കിടയിൽ കലയുടെ മൃതദേഹം, കൂടെ പിക്കാസും മൺവെട്ടിയും; അർധരാത്രി ഞെട്ടി സോമൻ

#Kalamurdercase |കാറിൽ രണ്ട്  പേർക്കിടയിൽ കലയുടെ മൃതദേഹം, കൂടെ പിക്കാസും മൺവെട്ടിയും; അർധരാത്രി ഞെട്ടി സോമൻ
Jul 8, 2024 10:30 AM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  ‘‘വെള്ള നിറത്തിലുള്ള കാർ, അതിനു പിന്നിലെ സീറ്റിൽ ചാരിക്കിടത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം. കാറിലുണ്ടായിരുന്നവർ ക്രിമിനൽ സ്വഭാവമുള്ളവരായതിനാൽ പേടിച്ച് ആരോടും പറഞ്ഞില്ല’’– ഇരമത്തൂർ സ്വദേശിനി കലയെ കൊലപ്പെടുത്തിയെന്ന കേസിൽ നിർണായകമാകുകയാണു മുഖ്യപ്രതി അനിലിന്റെ അയൽവാസി സോമന്റെ (70) മൊഴി.

പ്രതികൾക്കെതിരെയുള്ള ശക്തമായ തെളിവാണു സോമന്റെ മൊഴിയെന്നാണു വിലയിരുത്തൽ. ചെന്നിത്തല ഐക്കര ജം‌ക്‌ഷനിലാണു സോമന്റെ ചായക്കട.

രാത്രി പാൽവണ്ടി വരുന്നതിനാൽ ചായക്കട തുറന്നുവച്ചിരുന്ന സോമനോടാണ് മൃതദേഹം മറവു ചെയ്യാൻ പ്രതികൾ സഹായം തേടിയത്. സഹായം നിരസിച്ച സോമൻ കട അടച്ച് വീട്ടിലേക്ക് പോയി.

ഇക്കാര്യം ആരോടും പറഞ്ഞില്ല. കലയുടേത് കൊലപാതകമാണെന്നു സൂചന ലഭിച്ചതിനെ തുടർന്ന് ഭർത്താവ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊലീസ് പരിശോധിച്ച ദിവസം സോമന്റെ മൊഴി രേഖപ്പെടുത്തി.

കണ്ട കാര്യങ്ങൾ സോമൻ പൊലീസിനോടു വെളിപ്പെടുത്തി. കലയെ കാണാതായി 15 വർഷങ്ങൾക്കുശേഷമാണ് സോമൻ പൊലീസിനോട് എല്ലാം തുറന്നു പറഞ്ഞത്.

പ്രതികൾ തന്റെ സഹായം തേടിയ രാത്രിയിൽ കലയുടെ മൃതദേഹമുള്ള കാറിൽ അനിൽ ഉൾപ്പെടെയുള്ള പ്രതികൾ ഉണ്ടായിരുന്നതായി സോമൻ പൊലീസിനോട് പറഞ്ഞു.

കേസിൽ സാക്ഷിയാക്കിയ കെ.വി.സുരേഷ്കുമാർ കാറിൽ നിന്നിറങ്ങി കടയിലേക്കു വന്നു സോമനോട് സഹായം ആവശ്യപ്പെട്ടു. കാറിനടുത്തേക്ക് ചെന്നപ്പോൾ പുറകിലെ സീറ്റിൽ സ്ത്രീയുടെ മൃതദേഹം കണ്ടു.

രണ്ട് പുരുഷൻമാർക്കിടയിലായിരുന്നു മൃതദേഹം. കാറിനുള്ളിൽ പിക്കാസ്, കയർ, മൺവെട്ടി എന്നിവയുണ്ടായിരുന്നു. മൃതദേഹം മറവു ചെയ്യാൻ സഹായിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

ഭയന്നുപോയ സോമൻ കടയിലേക്ക് മടങ്ങി. വേഗം കട അടച്ചശേഷം വീട്ടിലേക്ക് പോയി. കാറിലുണ്ടായിരുന്നവരുടെ വിവരങ്ങളും സോമൻ പൊലീസിനോട് പറഞ്ഞു.

ഊമക്കത്ത് ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കലയുടെ തിരോധാനം കൊലപാതകമാണെന്നതിനു സൂചനകൾ ലഭിച്ചത്.

കല കൊല്ലപ്പെട്ട കേസിൽ റിമാൻഡിലുള്ള 3 പ്രതികളുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഇവരെ വീണ്ടും കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ ആവശ്യപ്പെടും.

പ്രതികളായ ഇരമത്തൂർ ജിനു ഭവനത്തിൽ ജിനു ഗോപി (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരാണു റിമാൻഡിൽ കഴിയുന്നത്.

കലയുടെ ഭർത്താവും മുഖ്യപ്രതിയുമായ അനിൽ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ഒന്നാം പ്രതിയായ അനിലിനെ ഇസ്രയേലിൽനിന്ന് തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.

കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. കല കുട്ടികളെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നു പ്രചരിപ്പിച്ചതിനാൽ ബന്ധുക്കളും കാര്യമായി അന്വേഷിച്ചില്ല.

#statement #main #accused #Anil's #neighbor #Soman #crucial #case #killing #Kala.

Next TV

Related Stories
#pkkunhalikutty | 'കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് അറിയുന്നില്ല'!  മുഖ്യമന്ത്രിക്ക് മറുപടിയുമായി  പി കെ കുഞ്ഞാലികുട്ടി

Nov 25, 2024 10:53 AM

#pkkunhalikutty | 'കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് അറിയുന്നില്ല'! മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി

വയനാട്ടിലും പാലക്കാടും യുഡിഫിന് വൻ ഭൂരിപക്ഷമാണ് ഉള്ളത്. ഈ വിജയത്തിൽ ലീഗിനും പാണക്കാട് തങ്ങൾക്കും ഉള്ള പങ്ക്...

Read More >>
#theft |  കണ്ണൂരിലെ മോഷണം; ലോക്കര്‍ ഉള്ള സ്ഥലം വരെ കൃത്യമായി മനസിലാക്കിയ ആളുകളാണ് മോഷണത്തിന് പിന്നിൽ- പ്രതികരണവുമായി ബന്ധു

Nov 25, 2024 10:45 AM

#theft | കണ്ണൂരിലെ മോഷണം; ലോക്കര്‍ ഉള്ള സ്ഥലം വരെ കൃത്യമായി മനസിലാക്കിയ ആളുകളാണ് മോഷണത്തിന് പിന്നിൽ- പ്രതികരണവുമായി ബന്ധു

സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിന്റെ താക്കോല്‍ വേറെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അതും കൃത്യമായി പൂട്ടിയിരുന്നുവെന്നും...

Read More >>
#arrest | അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തി, വ്ലോഗർ അറസ്റ്റിൽ

Nov 25, 2024 10:38 AM

#arrest | അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തി, വ്ലോഗർ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ഇയാൾ ശ്രമം...

Read More >>
#suspended |  അങ്കണവാടിയില്‍ മൂന്ന് വയസുകാരി വീണ സംഭവം, ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Nov 25, 2024 10:24 AM

#suspended | അങ്കണവാടിയില്‍ മൂന്ന് വയസുകാരി വീണ സംഭവം, ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

അങ്കണവാടി വര്‍ക്കറെയും ഹെല്‍പ്പറെയുമാണ് ജില്ലാ ശിശു വികസന ഓഫീസര്‍ സസ്‌പെന്‍ഡ്...

Read More >>
#ksurendran |   പാലക്കാട്ടെ തോൽവിയും വോട്ട് ചോർച്ചയും: ​അധ്യക്ഷ  പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രൻ

Nov 25, 2024 10:18 AM

#ksurendran | പാലക്കാട്ടെ തോൽവിയും വോട്ട് ചോർച്ചയും: ​അധ്യക്ഷ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്നാണ് ദേശീയ നേതൃത്വത്തോട് സുരേന്ദ്രൻ...

Read More >>
Top Stories