#KalaMurderCase | കലയുടെ മൃതദേഹം കണ്ടു: മറവ് ചെയ്യാൻ അനിൽ സഹായം തേടി; കൂട്ടുനിന്നില്ല, ഭയന്ന് പുറത്ത് പറഞ്ഞില്ല - മുഖ്യസാക്ഷി

#KalaMurderCase | കലയുടെ മൃതദേഹം കണ്ടു: മറവ് ചെയ്യാൻ അനിൽ സഹായം തേടി; കൂട്ടുനിന്നില്ല, ഭയന്ന് പുറത്ത് പറഞ്ഞില്ല - മുഖ്യസാക്ഷി
Jul 3, 2024 07:19 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) മാന്നാര്‍ കേസിൽ നിര്‍ണായക വിവരങ്ങൾ നൽകിയത് അനിലിൻ്റെ ബന്ധു സുരേഷ്. ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തിൽ പങ്കുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

2009 ൽ അനിൽ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നും സുരേഷ് പൊലീസിന് മൊഴി നൽകി.

കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും അനിൽ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നായിരുന്നു അനിലിൻ്റെ ആവശ്യം.

എന്നാൽ കൊലപാതകത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ച് താൻ മടങ്ങി.

മറ്റുള്ളവര്‍ ചേര്‍ന്ന് മൃതദേഹം മറവു ചെയ്തു. കൊലപാതക വിവരം പുറത്തു പറയാതിരുന്നത് അനിൽകുമാറിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും അനിൽകുമാറിന്റെ ബന്ധുവായ സുരേഷ് പറഞ്ഞു.

കേസിൽ പരാതിക്കാരനും സുരേഷാണ്. അതേസമയം നടന്ന സംഭവങ്ങൾ ഒന്നും അറിയില്ലെന്ന് അനിലിന്റെ അച്ഛൻ തങ്കച്ചൻ പറഞ്ഞു.

കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞപ്പോൾ വിദേശത്തായിരുന്ന അനിലിനെ വിവരം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിൽ. കല വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഒന്നര വർഷം കഴിഞ്ഞാണ് അനിൽ നാട്ടിൽ എത്തിയത്.

വീട്ടിൽ നിന്ന് പോയ ശേഷം കല തിരിച്ചു വന്നിട്ടില്ല. അനിൽ കൊലപാതകം ചെയ്തെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും തങ്കച്ചൻ പറഞ്ഞു.

#Kala #deadbody #spotted #Anil #seeks #help #cover #Cooperate #speak #fear -#Chiefwitness

Next TV

Related Stories
#muthalapozhi | മുതലപ്പൊഴിയിൽ അപകടം തുടരുന്നു, ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു; രക്ഷപ്പെടുത്തി

Jul 8, 2024 09:05 AM

#muthalapozhi | മുതലപ്പൊഴിയിൽ അപകടം തുടരുന്നു, ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു; രക്ഷപ്പെടുത്തി

പൊഴിയിലെ പ്രശ്നങ്ങൾക്ക് കാരണം അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം ആണെന്ന് വിദഗ്ധസമിതി അടക്കം...

Read More >>
#shockdeath | ട്രെയിനിനു മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

Jul 8, 2024 08:56 AM

#shockdeath | ട്രെയിനിനു മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

അപകടം സംഭവിച്ച ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവെങ്കിലും മരിച്ചു. സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയതെന്ന്...

Read More >>
#Bribery Allegation | പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ; ആരോപണം സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ, അന്വേഷണം

Jul 8, 2024 08:51 AM

#Bribery Allegation | പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ; ആരോപണം സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ, അന്വേഷണം

സിഐടിയു നേതാവടക്കമുള്ള നാലംഗ കമ്മീഷനെയാണ് പ്രമോദിനെതിരായ നടപടിക്ക് പാര്‍ട്ടി...

Read More >>
shock | 25000 വോള്‍ട്ട്‌, തൊട്ടാലുടന്‍ ചാമ്പലാകും; ട്രെയിനുകളുടെ മുകളില്‍ കയറുന്നത് മരണം ക്ഷണിച്ചുവരുത്തല്‍

Jul 8, 2024 08:37 AM

shock | 25000 വോള്‍ട്ട്‌, തൊട്ടാലുടന്‍ ചാമ്പലാകും; ട്രെയിനുകളുടെ മുകളില്‍ കയറുന്നത് മരണം ക്ഷണിച്ചുവരുത്തല്‍

ഇന്ത്യയിൽ ഓരോ വർഷവും ട്രെയിൻ സർഫിങ്ങിൽ നിരവധി ചെറുപ്പക്കാർക്ക് ജീവൻ...

Read More >>
#arrest | യുവാവിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദനം; രണ്ട് യുവാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടി

Jul 8, 2024 08:31 AM

#arrest | യുവാവിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദനം; രണ്ട് യുവാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടി

എന്നാല്‍ പോലീസിനെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേര്‍...

Read More >>
#shockdeath | പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; കെഎസ്ബിക്കെതിരെ ബന്ധുക്കള്‍

Jul 8, 2024 08:26 AM

#shockdeath | പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; കെഎസ്ബിക്കെതിരെ ബന്ധുക്കള്‍

പ്രദേശവാസികൾ ഓടിയെത്തി മുളങ്കമ്പ് ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. അബ്ദുൽസലാമിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും...

Read More >>
Top Stories