#brutallybeaten | ബൈക്ക് മോഷ്ടിച്ചെന്നാരോപണം; യുവാവിന് തലകീഴായി കെട്ടിയിട്ട് മർദ്ദിച്ച് അഞ്ചംഗ സംഘം

#brutallybeaten | ബൈക്ക് മോഷ്ടിച്ചെന്നാരോപണം; യുവാവിന് തലകീഴായി കെട്ടിയിട്ട് മർദ്ദിച്ച് അഞ്ചംഗ സംഘം
Jul 2, 2024 08:21 PM | By VIPIN P V

ഭോപ്പാൽ: (truevisionnews.com) ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മർദിച്ച് അഞ്ചംഗ സംഘം.

മധ്യപ്രദേശിലെ നർസിംഹ്പൂരിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ അഞ്ചുപേരെയും അറസ്റ്റ് ചെയ്തതായി ചിച്ചാലി പൊലീസ് അറിയിച്ചു.

കമാൽ ബസോർ എന്നയാളും കൂട്ടാളികളുമാണ് തന്നെ മർദിച്ചതെന്നാണ് 29കാരനായ യുവാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

ബൈക്ക് മോഷ്ടിച്ചുവെന്ന് പറഞ്ഞ് സംഘം തന്നെ കിഡ്‌നാപ് ചെയ്തുവെന്നും ശേഷം മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു.

മർദനത്തിനിടെ തനിക്ക് ഇലക്ട്രിക് ഷോക്ക് നൽകിയതായും ദേഹത്തേക്ക് പെട്രോൾ ഒഴിച്ചതായും ഇയാൾ പരാതിയിൽ പറയുന്നുണ്ട്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് നഗേന്ദ്ര പടേരിയ അറിയിച്ചു.

യുവാവിനെ സംഘം കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

#Accused #stealing #bike #group #five #members #tied #youth #upside #down #beat

Next TV

Related Stories
#RahulGandhi | ഹാഥറസ് ദുരന്തം; നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് യോഗിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

Jul 7, 2024 03:54 PM

#RahulGandhi | ഹാഥറസ് ദുരന്തം; നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് യോഗിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു പുരുഷനുമൊഴികെ എല്ലാവരും സ്ത്രീകളാണ്. 28 പേർക്ക് പരിക്കുണ്ട്. മരിച്ചവരിൽ നാലു പേരൊഴികെ എല്ലാവരെയും...

Read More >>
#crime | വീണ്ടും ആൾക്കൂട്ടക്കൊല; മോഷ്ടാവെന്ന് ആരോപിച്ച് 50കാരനെ തല്ലിക്കൊന്നു

Jul 7, 2024 03:52 PM

#crime | വീണ്ടും ആൾക്കൂട്ടക്കൊല; മോഷ്ടാവെന്ന് ആരോപിച്ച് 50കാരനെ തല്ലിക്കൊന്നു

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച പൊലീസ് അന്വേഷണം...

Read More >>
#BombBlast | സെൻട്രൽ ജയിലിനുള്ളിൽ സ്ഫോടനം; നാടൻ ബോംബെന്ന് പ്രാഥമിക നിഗമനം

Jul 7, 2024 01:26 PM

#BombBlast | സെൻട്രൽ ജയിലിനുള്ളിൽ സ്ഫോടനം; നാടൻ ബോംബെന്ന് പ്രാഥമിക നിഗമനം

അമരാവതി സെൻട്രൽ ജയിലിനുള്ളിൽ ബോംബ് പോലുള്ള വസ്തു എറിഞ്ഞതിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം...

Read More >>
#straydogs |  പോസ്റ്റ്മോർട്ടം ടേബിളിലെ മൃതദേഹങ്ങൾ കടിച്ചു കീറി തിന്നുന്ന തെരുവു നായ്ക്കൾ; നടുക്കുന്ന ദൃശ്യം പങ്കുവെച്ച് എക്സ് യൂസർ

Jul 7, 2024 01:10 PM

#straydogs | പോസ്റ്റ്മോർട്ടം ടേബിളിലെ മൃതദേഹങ്ങൾ കടിച്ചു കീറി തിന്നുന്ന തെരുവു നായ്ക്കൾ; നടുക്കുന്ന ദൃശ്യം പങ്കുവെച്ച് എക്സ് യൂസർ

നായ്ക്കളെ തുരത്താൻ പോലും ശ്രദ്ധിക്കാത്ത കാഴ്ചക്കാരിൽ ആരോ ആണ് വീഡിയോ പകർത്തിയത്....

Read More >>
#OnionTomatoPrice | സവാള, തക്കാളി 
വില കുതിക്കുന്നു ; പാചകത്തിന്‌ പത്ത് ശതമാനം ചെലവേറും

Jul 7, 2024 12:00 PM

#OnionTomatoPrice | സവാള, തക്കാളി 
വില കുതിക്കുന്നു ; പാചകത്തിന്‌ പത്ത് ശതമാനം ചെലവേറും

കഴിഞ്ഞ റാബി സീസണിലെ ഉൽപ്പാദനം കുറഞ്ഞതും കടുത്തവേനലും ജലക്ഷാമവുമാണ്‌ വിലക്കയറ്റത്തിനുള്ള കാരണമായി സർക്കാർ പറയുന്നത്‌. എന്നാൽ, വിലക്കയറ്റം...

Read More >>
Top Stories