തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു.
കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷ (28) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം.
നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാട്ടാക്കടയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നിഷയെ കരക്കെത്തിച്ചത്.
ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വീടിനോട് ചേന്നുള്ള കിണറ്റിലാണ് യുവതി ചാടിയത്. കിണറിൽ 30 അടിയോളം വെള്ളം ഉണ്ട്.
കുടുബ പ്രശ്നമാണ് കാരണം. നെടുമങ്ങാട് സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. ഇയാൾ ഈ വീട്ടിൽ വരാറില്ലന്നാണ് ബന്ധുക്കൾ പറയുന്നത്.ഇവർക്ക് ഒരു കുട്ടിയുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#Woman #jumps #well #dies #Thiruvananthapuram